അത്യാഡംബരവും വിചിത്രമായ ചില ചടങ്ങുകളും കാരണം ചില വിവാഹ വീഡിയോകള്‍ സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. പാകിസ്താനിലെ അത്തരമൊരു വിവാഹാഘോഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. Groom’s father showers banknotes from plane over bride’s house as surprise gift for wedding
വധുവിൻ്റെ വീടിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽനിന്ന് പണം വിതറുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വരന്റെ പിതാവ് വിമാനം വാടകയ്ക്കെടുത്ത് വധുവിന്റെ വീടിനു മുകളിൽ പണമഴ പെയ്യിച്ചു എന്നാണ് റിപ്പോർട്ട്. വധുവിന്റെ വീടിന് മുകളിലൂടെ പറന്ന വിമാനത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് താഴേയ്ക്ക് വീണതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.