കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവർക്കെതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്. ഒരു വ്യക്തി തന്നെ ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് നടി ഇന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ താഴെയാണ് ആളുകൾ മോശം കമന്റിട്ടത്.(Honey rose filed police complaint against Facebook comments)
പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം പരാമർശങ്ങൾ ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവർ ചോദിക്കുന്നുണ്ട്. ഇതേ വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ താൻ പോയില്ല. പ്രതികാരമെന്നോണം താൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് പറയുകയും ചെയ്യുന്നുവെന്നുമായിരുന്നു ഹണി റോസിന്റെ വെളിപ്പെടുത്തൽ.
അതേസമയം ആളാരെന്ന് പേര് പറയാതെയാണ് ഹണി റോസ് പോസ്റ്റ് ഇട്ടിരുന്നത്. നടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.