പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആദിവാസി യുവതിക്കും നവജാത ശിശുവിനും ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. പാൽഘർ സ്വദേശിനിയായ 30കാരിയാണ് മരിച്ചത്. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ഹൃദായാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്നും ഡോക്ടർ പറഞ്ഞു. Heart attack during childbirth; Tragic end for tribal woman and newborn baby
കഴിഞ്ഞ ദിവസമാണ് പൂർണ ഗർഭിണിയായ യുവതിയെ വീടിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശാരീരിക അവശതയെതുടർന്ന് പിന്നാലെ പ്രസവത്തിനായി മാറ്റുകയായിരുന്നു. ഇവിടെ നിന്നും ജവഹറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വെച്ചാണ് യുവതി പ്രസവിച്ചത്. എന്നാൽ, പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.









