web analytics

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ല; ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ല; മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് രമേശ് ചെന്നിത്തല

താൻ എൻഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ ഗുണം കോൺ​ഗ്രസ് പാർട്ടിക്കാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കിയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ ഗുണം കോൺ​ഗ്രസ് പാർട്ടിക്കാണ്. അതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചുവെന്നും എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തൻറെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്നും പാർട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം.ആർ. അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണവൃത്തങ്ങളെ പിടിച്ചുലച്ചുകൊണ്ട് എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്നും എം.ആർ. അജിത്...

40 വർഷത്തെ കാത്തിരിപ്പ്; അച്ഛന്റെ പ്രിയപ്പെട്ട ബുള്ളറ്റ് വീണ്ടും വീട്ടുമുറ്റത്ത്! മകന്റെ ശ്രമം അമ്മയുടെ കണ്ണുനിറച്ചു

40 വർഷത്തെ കാത്തിരിപ്പ്; അച്ഛന്റെ പ്രിയപ്പെട്ട ബുള്ളറ്റ് വീണ്ടും വീട്ടുമുറ്റത്ത്! മകന്റെ...

നിയമം ലംഘിച്ചാൽ പിടിവീഴും: ഓലയ്ക്കും ഊബറിനും എതിരെ കടുത്ത നടപടിയുമായി സർക്കാർ; അനുമതി റദ്ദാക്കി

ഓലയ്ക്കും ഊബറിനും എതിരെ കടുത്ത നടപടിയുമായി സർക്കാർ മഹാരാഷ്ട്രയിലെ യാത്രാമേഖലയിൽ വലിയൊരു വഴിത്തിരിവായി...

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ സിലിണ്ടർ

ഗ്യാസ് ക്ഷാമത്തിനിടെ ഞെട്ടിക്കുന്ന സംഭവം; തലസ്ഥാനത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ചത് നിറ...

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

Related Articles

Popular Categories

spot_imgspot_img