ആപ്പ് വഴി ബുക്ക് ചെയ്ത സ്വകാര്യബസില്‍ യാത്ര ചെയ്യുമ്പോൾ മൂട്ടയുടെ കടിയേറ്റ യാത്രക്കാരിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കര്‍ണാടക സ്വദേശിയായ ദീപിക സുവര്‍ണയെന്ന യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. Woman bitten by bedbug while travelling on bus: Court orders compensation of Rs 1.29 lakh
സീ ബേര്‍ഡ് ട്രാവല്‍സിന്‍റെ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ദീപികയ്ക്ക് സീറ്റില്‍ നിന്നും മൂട്ടയുടെ കടിയേറ്റത്.18,650 രൂപ പിഴ ഇനത്തിലും 850 രൂപ ടിക്കറ്റിന്‍റെ പണവും 10000 രൂപ നിയമ നടപടികള്‍ സ്വീകരിച്ച ഇനത്തില്‍ ചെലവായ തുകയും മാനസിക ആഘാതവും സാമ്പത്തിക നഷ്ടവും സേവനത്തിലെ വീഴ്ചയും കണക്കിലെടുത്ത് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും ചേർത്ത് മൊത്തം 1.29 ലക്ഷം രൂപ നൽകണം.
സംഭവം ഇങ്ങനെ:
2022 ഓഗസ്റ്റ് 16ന് ആണ് പ്രശസ്ത ടെലിവിഷന്‍ ഷോ ആയ രാജാ-റാണിയില്‍ പങ്കെടുക്കുന്നതിനായി ദീപികയും ഭര്‍ത്താവ് ശോഭാരാജും മംഗളൂരുവില്‍ നിന്നും ബെംഗളൂരുവിലേക്ക് ബസ് ബുക്ക് ചെയ്തത്. റെഡ് ബസിന്‍റെ ആപ്പ് വഴിയാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഈ ബസ്സിൽ യാത്ര ചെയ്യവേ മൂട്ടയുടെ കടിയേറ്റു ശരീരമാകെ തടിച്ച് പൊങ്ങിയതിനെ തുടര്‍ന്ന് ചികില്‍സയും തേടേണ്ടി വന്നു.
മൂട്ട കടിയേറ്റതോടെ പരിപാടിയില്‍ പങ്കെടുക്കുന്നതും അലങ്കോലപ്പെട്ടു. തുടർന്നാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ബസ് ഓപ്പറേറ്ററും നിലവാരമില്ലാത്ത ബസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബസ് ഉടമയും റെഡ് ബസ് ആപ്പും ചേര്‍ന്ന് വേണം തുക നല്‍കാനെന്നും കോടതി വ്യക്തമാക്കി.