web analytics

പാസ്‌വേർഡിൽ 123456,​ abcdef…ഹാക്ക് ചെയ്യാൻ സെക്കൻഡുകൾ വേണ്ടാത്ത 20 പാസ്‌വേർഡുകൾ; പണി കിട്ടണ്ടെങ്കിൽ വേഗം മാറ്റിക്കോ

തിരുവനന്തപുരം: 123456,​ abcdef… ഓർക്കാൻ എളുപ്പത്തിന് ഇത്തരം പാസ്‌വേർഡ് ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടെന്നാണ് റിപ്പോർട്ട്.

നോർഡ് വി.പി.എൻ സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സ്ഥാപനം നോർഡ്പാസാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നവയുമായ 20 പാസ്‌വേർഡുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.

123456, password (പാസ്‌വേർഡെന്ന് ഇംഗ്ളീഷിൽ ചെറിയ അക്ഷരത്തിൽ) തുടങ്ങിയവയാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നവ.

കഴിഞ്ഞവർഷം ഇന്ത്യക്കാർ ഉപയോഗിച്ച 2.5 ടി.ബി (ടെട്രാ ബൈറ്റ്) ഡാറ്റാബെയ്സിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചത്. മാൽവെയറുകൾ ഹാക്ക് ചെയ്തതും ഡാർക്ക് വെബിൽ നിന്ന് ലഭിച്ചതുമായ പാസ്‌വേർഡുകളാണ് പഠനത്തിന് ഉപയോഗിച്ചത്.

11111, 12345, 12345678, 123456789 തുടങ്ങിയ പാസ്‌വേർഡുകൾ ഹാക്ക് ചെയ്യാനും സെക്കൻഡിൽ താഴെ മതിയെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പേര് പാസ്‌വേർഡാക്കുന്നവർക്കും രക്ഷയില്ല. india123 എന്ന പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ 50 സെക്കൻഡിൽ താഴെ മാത്രമേ എടുക്കൂ. ഓഫീസിലും സമൂഹ മാദ്ധ്യമ അക്കൗണ്ടിലും ഒരേ പാസ്‌വേർഡ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളാണ് കൂടുതലും ഹാക്ക് ചെയ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു;...

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം 

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം  മേടം: മുന്നേറ്റം കാണുന്ന ദിവസം. ശ്രമങ്ങൾ വിജയകരമാകും....

പാമ്പ് ‘പക’ വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ

പാമ്പ് 'പക' വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത്...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കും

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും...

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിനിക്ക് സൂര്യാതപമേറ്റു പത്തനംതിട്ട: കടുത്ത ചൂടിനിടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥിനിക്ക്...

Related Articles

Popular Categories

spot_imgspot_img