web analytics

രണ്ടരവർഷം മുൻപ് പ്രമോഷൻ നേടി ഡെപ്യൂട്ടി കമ്മിഷണറായ ഉദ്യോഗസ്ഥനെയാണോ, വീണ്ടും ഡെപ്യൂട്ടി കമ്മിഷണറാക്കി മന്ത്രി മലപ്പുറത്തേക്ക് അയച്ചിരിക്കുന്നത്? എക്സൈസ് മന്ത്രിയെ തെറ്റിധരിപ്പിക്കുന്നുണ്ട്, അദ്ദേഹത്തിന് പറ്റുന്ന കുഴപ്പം വകുപ്പിലെ ആരെങ്കിലും എഴുതി കൊടുക്കുന്നത് അതുപോലെ പറയും… മുൻ അസി. കമ്മിഷണർ ടി.അനികുമാർ ന്യൂസ്4മീഡിയയോട് പറഞ്ഞത് ഇങ്ങനെ

യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുകേസിൽ അറസ്റ്റു ചെയ്തതിന് എക്സൈസ് ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റിയ സംഭവം വൻ വിവാദമായിരുന്നു. ഭാ​ഗ്യം ജോലി പോയില്ലാലോ എന്ന തലക്കെട്ടിൽ ന്യൂസ് 4 മീഡിയയും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവം വൻ വിവാദമാകുകയും സോഷ്യൽമീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി രംഗത്തെത്തിയിരുന്നു. പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന വിശദീകരണമാണ് മന്ത്രി നൽകിയത്.

ഇതിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്, തെക്കൻ മേഖലയിൽ എക്സൈസ് ഇൻ്റലിജൻസിൻ്റെ ചുമതലയുണ്ടായിരുന്ന അസി. കമ്മിഷണറായി അടുത്തയിടെ വിരമിച്ച ടി.അനികുമാർ. “രണ്ടരവർഷം മുൻപ് പ്രമോഷൻ നേടി ഡെപ്യൂട്ടി കമ്മിഷണറായ ഉദ്യോഗസ്ഥനെയാണോ, വീണ്ടും ഡെപ്യൂട്ടി കമ്മിഷണറാക്കി മന്ത്രി മലപ്പുറത്തേക്ക് അയച്ചിരിക്കുന്നത്?” എന്നാണ് അനികുമാർ ചോദിക്കുന്നത്. എന്നാൽ മന്ത്രിയേയോ എംഎൽഎയെയോ വിമർശിക്കാനല്ല ഈ പോസ്റ്റെന്ന് ടി.അനികുമാർ ന്യൂസ്4മീഡിയയോട് പറഞ്ഞു. മന്ത്രിയെ തെറ്റിധരിപ്പിക്കുന്നുണ്ട്. ശരിയെന്ന് തോന്നിയ കാര്യങ്ങൾ ആണ് പറഞ്ഞതെന്നും ടി. അനിൽകുമാർ പറഞ്ഞു.

“രാജേഷ് മിനിസ്റ്റർ അഴിമതി ഇല്ലാത്ത ആളാണ്, അദ്ദേഹത്തിന് പറ്റുന്ന കുഴപ്പം വകുപ്പിലെ ആരെങ്കിലും എഴുതി കൊടുക്കുന്നത് അതുപോലെ പറയുന്നതാണ്, അദ്ദേഹത്തെ പല കാര്യങ്ങളിലും കീഴിലുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നു, ഈ സ്ഥലംമാറ്റം യഥാർഥത്തിൽ MLAയുടെ മകന്റെ കേസുമായി ബന്ധപ്പെട്ടതല്ല, ആലപ്പുഴ ജില്ലയുടെ തെക്കും കിഴക്കും മേഖലകളിൽ വലിയ രീതിയിൽ സ്‌പിരിറ്റ് കലക്കിയ കള്ളു വിൽക്കുന്നുണ്ട്, ബിനാമികളാണ് ഈ ഷോപ്പുകൾ നടത്തുന്നത്, അവർക്കെതിരെ ജയരാജ് ശക്തമായ നടപടികൾ എടുത്തതാണ് ഈ സ്ഥലംമാറ്റത്തിന് പിന്നിൽ”

എക്സൈസ് ഇൻ്റലിജൻസിൽ ജോലിചെയ്തപ്പോൾ ഉണ്ടായ മറ്റൊരു ഗുരുതര സംഭവം കൂടി അനികുമാർ ഇവിടെ വെളിപ്പെടുത്തുന്നു… “റിട്ടയർ ചെയ്യാൻ വെറും 9 മാസം മാത്രമുള്ളപ്പോൾ ആലപ്പുഴ അടക്കം കേരളത്തിൽ 18 ഗ്രൂപ്പ് കള്ളു ഷാപ്പുകളിൽ അന്വേഷണം നടത്തി ബിനാമികൾ നടത്തുന്നു എന്ന് കണ്ടെത്തി പൂട്ടിയതിൻ്റെ പേരിൽ എന്നെ ഈ ലോബി സ്ഥലം മാറ്റിയിരുന്നു, അന്ന് അത് ശ്രദ്ധയിൽപെട്ട ഉടനെ മന്ത്രി ശ്രീ രാജേഷ് സാർ ഇടപെട്ട് ആ ട്രാൻസ്‌ഫർ ക്യാൻസൽ ചെയ്തു. ബഹു. മിനിസ്റ്റർ ഇടപെട്ട് തന്നെ ഈ ട്രാൻസ്ഫറും ക്യാൻസൽ ചെയ്യണം.” വ്യാജമദ്യം പോലെ ഗുരുതര വിഷയങ്ങളിൽ മന്ത്രിയെ ഇരുട്ടിൽനിർത്തി പ്രവർത്തിക്കുന്ന ശക്തികൾ അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ട് എന്നുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്.

എന്നാൽ യു പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവുകേസിൽ അറസ്റ്റു ചെയ്തതിന് എക്സൈസ് ഉന്നതനെ സ്ഥലംമാറ്റിയെന്ന മാധ്യമവാർത്തകൾ വസ്തുതകൾ മനസിലാക്കാതെയാണെന്നാണ് മറ്റൊരു റിപ്പോർട്ട്. കേസെടുത്തത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ ജയരാജ് ആണ്. എന്നാൽ ജില്ലയുടെയാകെ ചുമതലക്കാരനായ ഡെപ്യൂട്ടി കമ്മിഷണർ പി കെ ജയരാജ് ആണ് സ്ഥലംമാറ്റപ്പെട്ടത്. രണ്ടാളുടെയും പേര് ഒന്നാണ് എന്നതൊഴിച്ചാൽ രണ്ടാമന് ഈ കേസിൽ യാതൊരു ബന്ധവുമില്ല. വിവരം പിന്നീട് അറിഞ്ഞിട്ടുണ്ട് എന്നുമാത്രം. കേസെടുത്ത ഇൻസ്പെക്ടറെ മാറ്റാതെ, രണ്ട് റാങ്ക് മുകളിലുള്ള ഡെപ്യൂട്ടി കമ്മിഷണറോട് പ്രതികാരം ചെയ്യുന്നതിൻ്റെ യുക്തി പോലും വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

അതേസമയം ജയരാജിൻ്റെ സ്ഥലംമാറ്റം മുൻപേ പദ്ധതിയിട്ട പ്രതികാരമാണെന്നാണ് സൂചന. എന്നാൽ വിഷയം ഇതല്ലെന്ന് മാത്രം. മൂന്നുമാസം മുൻപ് ആലപ്പുഴയിൽ ചുമതലയേറ്റത് മുതൽ ജില്ലയിലെ ബിമാനി ഷാപ്പുകൾക്കെതിരെയും സ്പിരിറ്റ് വരവിനെതിരെയും ജയരാജ് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഇതിൽ അസ്വസ്ഥരായ വ്യാജമദ്യലോബി ഏതാണ്ടൊരു മാസം മുൻപേ നടത്തിയ കരുനീക്കങ്ങളുടെ ഭാഗമാണ് ഈ സ്ഥലംമാറ്റമെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തരം കാര്യങ്ങളിൽ സർവീസിലുടനീളം കർശന നിലപാട് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ് പി കെ ജയരാജ്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ് അമ്മ

ആറ് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പൊലിസിനെ വിളിച്ച് പറഞ്ഞ്...

യാത്രയ്ക്കായി എല്ലാം ഒരുക്കി, പക്ഷെ വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി…!

വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി വീട്ടിൽ പൂച്ചയോ...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

Related Articles

Popular Categories

spot_imgspot_img