തിരുവനന്തപുരം: പുതിയ ഗവർണറായി ചുമതലയേറ്റെടുക്കുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജേന്ദ്ര വിശ്വനാഥ് അർലേകറെ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ എ എൻ ഷസീറും മന്ത്രിമാരും സ്വീകരിച്ചു. നാളെ രാവിലെ 10.30 നു രാജ്ഭവനിൽ വെച്ച് സത്യപ്രതിജ്ഞ നടക്കും.(New Governor Rajendra Vishwanath Arlekar Arrives in Kerala)
ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലികൊടുക്കും. അഞ്ചുവർഷം പൂർത്തിയാക്കി സ്ഥലം മാറി പോയ ആരിഫ് മുഹമ്മദ് ഖാന് പകരമായാണ് രാജേന്ദ്ര വിശ്വനാഥ് അർലേകറെ കേരള ഗവർണറായി നിയമിച്ചത്.
ഇന്ന് രാവിലെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി ഗോവ രാജ്ഭവനിൽ വെച്ച് രാജേന്ദ്ര അർലേകർ കൂടിക്കാഴ്ച നടത്തിയിരുന്നു. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.