web analytics

കട്ടപ്പനയിൽ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം: ഇറങ്ങിയോടിയ യുവതി ചെന്നു കയറിയത് പോലീസ് സ്റ്റേഷനിൽ… പിന്നെ നടന്നതിങ്ങനെ:

ഇടുക്കി കട്ടപ്പനയിൽ തൊഴിൽ വാഗ്ദ്ധാനം ചെയ്ത് അസം സ്വദേശിനിയായ തൊഴിലാളി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വള്ളക്കടവ് കരിമ്പാനിപ്പടി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനെ(52) യാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. Attempt to rape a woman by taking her to a lodge in Kattappana on the pretext of providing her with a job

പുളിയൻമലയിൽ ജോലി ചെയ്യുകയായിരുന്ന 42 കാരിയായ അസം സ്വദേശിനിക്കും ഭർത്താവിനും മറ്റൊരു ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് രാജേഷ് ഇവരെ സമീപിച്ചത്. തുടർന്ന് ഭർത്താവിന് എറണാകുളത്ത് ജോലി തരപ്പെടുത്തി നൽകി.

രണ്ടുദിവസം കഴിഞ്ഞ് തൃശൂരിലെത്തിക്കാമെന്ന് പറഞ്ഞ് അസം സ്വദേശിനിയെ കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി എതിർക്കുകയും ഇവിടെ നിന്നും ഓടി രക്ഷപെടുകയും ചെയ്തു.

രക്ഷപെട്ട അസം സ്വദേശിനി കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് സി.ഐ.ടി.സി.മുരുകൻ, എസ.്‌ഐ. എബി ജോർജ്, തുടങ്ങിയവർ അടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

Related Articles

Popular Categories

spot_imgspot_img