പുതുവർഷത്തിൽ മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 3 പേരെ വീട്ടിൽ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്ത് യുവാവിന്റെ പരാക്രമം. പത്തനംതിട്ട അടൂർ പള്ളിക്കലിൽ ആണ് സംഭവം.A young man locked 3 people in his house, then smashed the house and opened the gas cylinder.
വർഗീസ് ഡാനിയേൽ എന്നയാളുടെ മകൻ ജോമിനാണ് ഇന്നലെ രാത്രി അതിക്രമം കാണിച്ചത്.
വർഗീസ് ഡാനിയേലിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സഹോദരിയെയും അകത്ത് പൂട്ടിയിട്ടതിന് ശേഷം പുറത്തിറങ്ങി വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുപൊട്ടിക്കുകയായിരുന്നു.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. മാനസിക ബുദ്ധിമുട്ടുള്ളയാണ് മകനെന്ന് പൊലീസ് വ്യക്തമാക്കുന്നു. മദ്യലഹരിയിലായിരുന്നു അതിക്രമം. പരാതി നൽകിയിട്ടില്ല.