ഇനി അത് വേണ്ട;ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി എടുക്കുമെന്ന് റെയിൽവെ

ചെ​ന്നൈ: ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ന​ൽ​കു​ന്ന ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇന്ത്യൻ റെ​യി​ൽ​വേ.

തു​ട​ർ​ച്ച​യാ​യി നാ​ല് ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി ചെ​യ്താ​ൽ പി​ന്നീ​ട് ഒ​രു ദി​വ​സം വി​ശ്ര​മം ന​ൽ​ക​ണ​മെ​ന്ന് സെ​ന്‍റ​ർ ഫോ​ർ റെ​യി​ൽ​വേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ത്തി​ന് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ റെ​യി​ൽ​വേ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

ലോ​ക്കോ പൈ​ല​റ്റുമാർ ആ​റ് ദി​വ​സം വ​രെ തു​ട​ർ​ച്ച​യാ​യി രാ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​റി​ൽ 1360 പേ​രും ന​വം​ബ​റി​ൽ 1224 പേ​രും ഡി​സം​ബ​റി​ൽ 696 പേ​രും ഒ​രാ​ഴ്ച​യി​ൽ അ​ഞ്ചും ആ​റും ദി​വ​സം തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​ന്ന​താ​യി റെ​യി​ൽ​വേ ബോ​ർ​ഡി​ന് പ​രാ​തി ലഭിച്ചിരുന്നു.

റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്താ​ൽ ലോ​ക്കോ പൈ​ല​റ്റ്, ഗാ​ർ​ഡ് തു​ട​ങ്ങി​യ​വ​ർ ക്രൂ ​ക​ൺ​ട്രോ​ള​ർ​മാ​രെ ഇ​ക്കാ​ര്യം അ​റി​യി​ക്ക​ണ​മെ​ന്നും റെയിൽവേ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ലോ​ക്കോ പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വു​ക​ൾ റെ​യി​ൽ​വേ നി​ക​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​കൾ ഉ​യ​ർ​ന്നി​രു​ന്നു. 2023-ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ 5242 ലോ​ക്കോ പൈ​ല​റ്റു​മാ​ർ വേ​ണ്ട സ്ഥാ​ന​ത്ത് 4672 ലോ​ക്കോ പൈ​ല​റ്റു​മാ​രാ​ണു​ള്ള​തെന്നും 581 ഒ​ഴി​വു​ക​ൾ റെ​യി​ൽ​വേ നി​ക​ത്തി​യി​ട്ടി​ല്ലെന്നും ആക്ഷേപമുണ്ട്.

രാ​ജ്യ​ത്ത് 1,28,793 ലോ​ക്കോ​പൈ​ല​റ്റു​മാ​ർ വേ​ണ്ട സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 1,12,420 പേ​രാ​ണു​ള്ള​തെന്നും 16,373 ലോ​ക്കോ​പൈ​ല​റ്റു​മാ​രു​ടെ ഒ​ഴി​വ് ഇ​നി​യും നി​ക​ത്തി​യി​ട്ടി​ല്ലല്ലെന്നും ആക്ഷേപമുണ്ട്. അതുകൊണ്ട് ലോ​ക്കോ പൈ​ല​റ്റു​മാ​ർ തു​ട​ർ​ച്ച​യാ​യി രാ​ത്രി ഡ്യൂ​ട്ടി​ക​ൾ ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച...

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

അരവിന്ദ് കെജരിവാള്‍ കേരളത്തില്‍ കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍...

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

Related Articles

Popular Categories

spot_imgspot_img