കിഴക്കമ്പലം: കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകിയെന്നാരോപിച്ച് ഓട്ടോറിക്ഷ കുറുകെ നിറുത്തി ബസ് ജീവനക്കാരെ ആക്രമിച്ചയാൾ പിടിയിൽ. ഇന്നലെ വൈകിട്ട് ആറിന് പള്ളിക്കരയിലാണ് സംഭവം.നാട്ടുകാരാണ് ഇയാളെ പിടികൂടി കുന്നത്തുനാട് പൊലീസിന് കൈമാറിയത്. വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോഴാണ് ആംബുലൻസ് വന്നത്. ബസ് പരമാവധി ഒതുക്കി നൽകിയെങ്കിലും കുരുക്കിൽപ്പെട്ട വാഹനങ്ങൾ കടന്നുപോകാൻ ഒരു പാട് സമയമെടുത്തു. ഇതിൽ പ്രകോപിതനായി ബസിനെ പിന്തുടർന്നെത്തിയ കുമാരപുരം പറക്കോട് മുളക്കാപ്പിള്ളി സലാം (54) ഓട്ടോ കുറുകെ നിറുത്തി ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. ഇതുകണ്ട് … Continue reading കെ.എസ്.ആർ.ടി.സി ബസ് ആംബുലൻസിന് സൈഡ് നൽകാൻ വൈകി;ഓട്ടോറിക്ഷ കുറുകെ നിറുത്തി വാക്കത്തിവീശി; സംഭവം പള്ളിക്കരയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed