തമിഴ്‌നാട്ടിൽ ദുരൂഹസാഹചര്യത്തിൽ ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച് മരിച്ചുവെന്നാണ് സൂചന. 4 people found dead in hotel room under mysterious circumstances
അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്.
ആത്മീയകാര്യങ്ങളിൽ താല്പര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. ഇന്നാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തമിഴ് നാട് പോലീസ് അന്വേഷണം ആരംഭിച്ചു.