കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍. പ്രശാന്തിന്‍റെ വിശദീകരണ കത്തിന്റെ കാര്യത്തിൽ തുടര്‍നടപടി സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നു ചീഫ് സെക്രട്ടറി. കത്തിനെ കാര്യമായി എടുക്കേണ്ടെന്നാണ് തീരുമാനം. കുറ്റാരോപിത മെമ്മോയ്ക്ക് മറുപടിയായുളള എന്‍.പ്രശാന്തിന്‍റെ വിശദീകരണ കത്ത് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമ്പരപ്പാണുണ്ടാക്കിയത്. Chief Secretary says government should decide on further action regarding Prashanth’s letter.
പ്രശാന്തിനെതിരെ സര്‍ക്കാരും കടുത്ത നടപടിയിലേക്ക് പോയേക്കുമെന്നാണ് സൂചന. നേരത്തെ വക്കീല്‍ നോട്ടിസും ഇപ്പോള്‍ വിശദീകരണകത്തും കൂടി ആയപ്പോള്‍ പ്രശാന്തിനെതിരെയുള്ള തുടര്‍നടപടിയില്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നാണ് ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ നിലപാട്. ഇതുവരെയുള്ള കാര്യങ്ങള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.
നിലവിലെ സ്ഥിതിയില്‍ കടുത്ത നടപടിയുണ്ടായില്ലെങ്കില്‍ സിവില്‍ സര്‍വീസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കുമെന്നാണ് നിലപാട്. സര്‍ക്കാരിനും ഇപ്പോഴത്തെ ഐ.എ.എസ് പോര് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.