ഇടുക്കി വള്ളക്കടവിൽ ജ്യേഷ്ഠനും അനുജനും ഒരേ ദിവസം വൈദികരാകുന്നു. വള്ളക്കടവ് കളപ്പുരയ്ക്കൽ ജോസ്-മേഴ്സി ദമ്പതിമാരുടെ മൂന്ന് മക്കളിൽ രണ്ടാമനായ മെൽവിനും മൂന്നാമനായ നോയലുമാണ് ശനിയാഴ്ച വള്ളക്കടവ് സെയ്ൻറ് ജോസഫ് പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിൽനിന്ന് പൗരോഹിത്യം സ്വീകരിക്കുന്നത്.Brothers to receive priesthood on the same day
ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം വള്ളക്കടവ് സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു. തുടർന്ന് പ്ലസ് ടുവരെ അട്ട പ്പള്ളം സെയ്ന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും. പ്ലസ് ടുവിന് ശേഷം 2013-ൽ മെൽവിനും 2014-ൽ നോയലും കാഞ്ഞിരപ്പള്ളി രൂപതയുടെ പൊടിമറ്റം മേരി മാതാ മൈനർ സെമിനാരിയിൽ ചേർന്നു.
മൈനർ സെമിനാരി കാലയള വിൽ മെൽവിൻ ബി.എസ്‌സി.ഫിസിക്സും നോയൽ കെമിസ്ട്രി യും കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽനിന്ന് പൂർത്തിയാ ക്കി. മൂത്തയാളായ മെൽവിന് ഹോം ഫിലോസഫികൂടെ ഉണ്ടായിരുന്നതിനാൽ ഇതിനു ശേഷമാണ് ഇരുവരും പരിശീലനത്തിൽ ഒരേ ബാച്ചിലായത്.
2017 മെൽവിൻ ആലുവ മംഗലപ്പുഴ മേജർ സെമി നാരിയിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. നോയിൽ തലശ്ശേരി അതി രൂപതയുടെ കുന്നോത്ത് ഗുഡ് ഷെപ്പേഡ് സെമിനാരിയിൽ ഫിലോസഫി പഠനത്തിനായി പോയി.
2020-ൽ ഇരുവരും വൈദിക വസ്ത്രം സ്വീകരിച്ചു. പിന്നീട് ദൈവശാസ്ത്രപഠനത്തിനായി മേജർ സെമിനാരികളിലേക്ക് വീണ്ടും. 2022 കാറോയ പട്ടവും 2023 സബ് ഡിക്കൻ പട്ടവും സ്വീകരി ച്ചു. 2024 മാർച്ച് 28-ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ മാർ ജോസ് പുളിക്കലിൽനിന്നാണ് ഇരുവരും ഡിക്കൻപട്ടവും സ്വീകരിച്ചത്.