ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ എയിംസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 92 വയസ്സുകാരനായ മന്‍മോഹന്‍ സിങിന്റെ ആരോഗ്യനില മോശമായതായാണ് റിപ്പോര്‍ട്ടുകള്‍.(Former Prime Minister Manmohan Singh admitted to hospital)
ഇന്ന് രാത്രി എട്ടു മണിയോടു കൂടി അദ്ദേഹം ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മന്‍മോഹന്‍ സിങ്ങിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.