ഉത്തരേന്ത്യയിൽ, പ്രത്യേകിച്ച് ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് വ്യാപിച്ചു. ദൂരക്കാഴ്ച കുറവായ സാഹചര്യത്തില്‍ നിരവധി സ്ഥലങ്ങളില്‍ യാത്രാ തടസ്സങ്ങള്‍ നേരിടുന്നു. North India in severe winter; fog in Delhi
ഈ സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പുമായി രംഗത്തെത്തി. എന്നാല്‍, ഇത് വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവളം അറിയിച്ചു.
ഡിസംബര്‍ 26-ന് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാവിലെ 7 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊതുവായ ദൃശ്യപരത 500 മീറ്ററായിരുന്നു.