web analytics

ഭീമൻ്റെ ദു:ഖം എംടിയുടേയും; മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ അവസാനം വരെ അതൊരു സിനിമയായി കാണാൻ ആഗ്രഹിച്ചിരുന്നു

തിരുവനന്തപുരം: എംടിയുടെ ജീവിതത്തിലെ അവസാന നാളുകളിൽ ഏറ്റവും വലിയ മോഹം ഒന്നുമാത്രമായിരുന്നു. വര്‍ഷങ്ങളുടെ തപം കൊണ്ട് പുനസൃഷ്ടിച്ച മഹാഭാരത ഇതിഹാസമായ രണ്ടാമൂഴം എന്ന നോവല്‍ സിനിമയായി കാണണം എന്നത്.

മറ്റാര്‍ക്കം അതിന് കഴിയില്ലെന്ന് മനസിലാക്കി എംടി തന്നെ രണ്ടാമൂഴത്തിന്റെ തിരക്കഥയും രചിച്ചു. എന്നിട്ടും അത് സിനിമയായി കാണാന്‍ കഴിയാതെ മഹാഭാരതത്തെ പുനസൃഷ്ടിച്ച കഥാകാരന്‍ വിടവാങ്ങുകയായിരുന്നു.

അവസാനനാളുകളില്‍ രണ്ടാമൂഴം ഒരു മുറിവായി എംടിയെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. അഡ്വാന്‍സായി രണ്ടു കോടി രൂപ വാങ്ങി തിരക്കഥ സിനിമയാക്കാന്‍ ഒരാളെ ഏല്‍പിച്ചെങ്കിലും അതു നടന്നില്ല.

യുഎഇയിലെ ബിസിനസ് ഭീമനായ ഡോ.ബി.ആര്‍. ഷെട്ടി ആയിരം കോടി രൂപ ചെലവില്‍ രണ്ടാമൂഴം സിനിമയാക്കാമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയുണ്ടാക്കി.

മോഹന്‍ലാലിനെ ഭീമന്‍ എന്ന കഥാപാത്രമായി ഉറപ്പിക്കുകയും ചെയ്തു.ഭീമന്റെ ദുഖം അഭ്രപാളികളില്‍ വൈകാതെ കാണാന്‍ കഴിയുമെന്ന് എംടിയും മോഹിച്ചു. പക്ഷെ 2019ല്‍ നിരവധി കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ബിസിനസ് പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ രണ്ടാമൂഴം എന്ന സ്വപ്നവും കൈവിട്ടു.

പക്ഷെ കാത്തിരിപ്പ് രണ്ട് വര്‍ഷം നീണ്ടുപോയപ്പോള്‍ എംടി അസ്വസ്ഥനായി. ഒടുവില്‍ തിരക്കഥ തിരിച്ചുകിട്ടാന്‍ കോടതി വരെ കയറേണ്ടിയും വന്നു. പിന്നീടാണ് തിരക്കഥ തിരിച്ചുകിട്ടിയത്. ഒരു മലയാളതിരക്കഥയ്‌ക്ക് സ്വപ്നം കാണാന്‍ മാത്രം കഴിഞ്ഞിരുന്ന അത്രയും വലിയ അഡ്വാന്‍സ് തുക തിരിച്ചേല്‍പിക്കുകയും ചെയ്തു. അത്രയ്‌ക്കായിരുന്നു എംടിയുടെ തിരക്കഥയുടെ ജനപ്രീതി.

രണ്ടാമൂഴം ഒരു ബ്രഹ്മാണ്ഡസിനിമയാണ്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ റിസ്കെടുക്കാന്‍ തയ്യാറുള്ള സാഹസികനായ ഒരു നിര്‍മ്മാതാവായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെ ഒരാള്‍ വന്നില്ല. അഡ്വാന്‍സ് തിരികെക്കൊടുത്ത് കോടതി വഴി തിരക്കഥ കയ്യില്‍ വന്നു. പക്ഷെ രണ്ടാമൂഴം വെളിച്ചം കാണാതെ ഇരുന്ന ഓരോ നിമിഷവും ആത്മനൊമ്പരമായി ഈ ജ്ഞാനപീഠജേതാവിനെ ഉള്ളില്‍ കാര്‍ന്നു തിന്നിരുന്നു. ഏതൊരു എഴുത്തുകാരനെയും പോലെ തന്റെ സൃഷ്ടി അതിന്റെ പരിപൂര്‍ണ്ണതയില്‍ കാണണമെന്ന മോഹം സഫലീകരിക്കാനാകാത്തതിന്റെ ദുഖം അത്രയ്‌ക്കുണ്ടായിരുന്നു.

തന്റെ മോഹം സഫലമാക്കാന്‍ ആരെങ്കിലും വരുമെന്ന് കഥാകാരാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അവസാന നിമിഷം വരെ കാത്തുകാത്തിരുന്നു. ഭീമനാകാന്‍ നടന്‍ മോഹന്‍ലാല്‍ വരെ ഒരുക്കവുമായിരുന്നു. പക്ഷെ ആ സ്വപ്നം നീണ്ടുനീണ്ടുപോയി. കാരണം 1000 കോടിയോ അതിനു മുകളിലോ വേണ്ടിവരും മഹാഭാരതമെന്ന ഇതിഹാസത്തെ ഉപജീവിച്ചെഴുതിയ ആ നോവലിനെ സിനിമയാക്കാൻ. അതിനിടയില്‍ ഹൃദ്രോഗത്തിന്റെ രൂപത്തില്‍ എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് മരണം കഥാകാരനെ തട്ടിയെടുത്തു.

രണ്ടാമൂഴം എന്ന നോവല്‍ വാര്‍ന്നുവീണിട്ട് ഇപ്പോള്‍ 40 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ 64 പതിപ്പുകളും ഒട്ടേറെ ഭാഷകളിലേക്കുള്ള മൊഴിമാറ്റവും വഴി രണ്ടാമൂഴം അതിന്റെ സാഹിതീയമായ ജൈത്രയാത്ര ഇപ്പോഴും തുടരുക തന്നെയാണ്. ലോകസാഹിത്യത്തില്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ ഇങ്ങിനെ സാഹിത്യകൃതിയുടെ വിജയം അത്യപൂര്‍വ്വം. അത് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ എംടിയ്‌ക്ക് മാത്രം അവകാശപ്പെട്ടതാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഫുൾ-ബോഡി സ്കാനറുകൾ പ്രവർത്തനം തുടങ്ങി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഫുൾ-ബോഡി സ്കാനറുകൾ പ്രവർത്തനം തുടങ്ങി യാത്രക്കാരുടെ സുരക്ഷാ പരിശോധന...

കുടുംബം തകർത്തത് ഉമ്മൻചാണ്ടി; ചാണ്ടി ഉമ്മൻ മറുപടി പറയുമോ?

കുടുംബം തകർത്തത് ഉമ്മൻചാണ്ടി; ചാണ്ടി ഉമ്മൻ മറുപടി പറയുമോ? തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി...

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ഗൾഫിൽ നിന്ന് അവധിക്കെത്തി; മലപ്പുറത്ത് വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം മലപ്പുറം: പെരുവള്ളൂർ പറമ്പിൽ...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂർ ∙ കണ്ണൂരിൽ...

Related Articles

Popular Categories

spot_imgspot_img