പത്തനംതിട്ട: അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. വൈകുന്നേരം 6.40 ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ഇതോടാനുബന്ധിച്ച് പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.(Tanka Anki procession will reach Sannidhanam today; Restrictions on pilgrims at Pampa)
ഈ മാസം 22 ന് ആണ് ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചത്. ഉച്ചയോടെ പമ്പയില്‍ എത്തുന്ന ഘോഷയാത്ര ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സ്വീകരിക്കും. വൈകീട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്നു തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുംതങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനെ തുടർന്ന് പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തിവിടുന്നതില്‍ നിയന്ത്രണമുണ്ട്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ. ദീപാരാധനയ്ക്കു ശേഷം തീര്‍ത്ഥാടകർക്ക് തങ്ക അങ്കി ചാര്‍ത്തിയുള്ള ദര്‍ശനം അനുവദിക്കും.
ബസ് യാത്രക്കിടെയാണ് പ്രജിത്ത് യുവതിയുമായി പരിചയത്തിലാകുന്നത്; വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ