കൊച്ചിക്കാരിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്‌ണോയിയെ ആണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. The main accused in the case of cheating a woman of Kochi of Rs. 4.5 crore has been arrested.
കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും. കൊച്ചിയിലെ സൈബര്‍ തട്ടിപ്പ് കേസിന് കേരളത്തില്‍തന്നെ വേരുകളുണ്ടെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
കൊണ്ടോട്ടി സ്വദേശികളാണ് തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്.
ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്‌ണോയിയെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തയിലിരുന്നുകൊണ്ടാണ് രംഗന്‍ ബിഷ്‌ണോയി കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്.