2016ൽ 2,46,866 പേർ; നിലവിൽ 1067 പേർ മാത്രം; തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ 231 ഇരട്ടിയിലേറെ കുറവ്

കൊച്ചി: സംസ്ഥാനത്ത്‌ നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത്‌ 1067 പേർ മാത്രമെന്ന് റിപ്പോർട്ട്. 2016ൽ 2,46,866 പേരാണ്‌ തൊഴിൽരഹിതവേതനം കൈപ്പറ്റിയിരുന്നത്.

231 ഇരട്ടിയിലേറെയാണ്‌ തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുവന്നത്‌. എൽഡിഎഫ്‌ ഭരണത്തിൽ ഒമ്പതു വർഷംകൊണ്ട്‌ രണ്ടര ലക്ഷത്തോളം പേർ സർക്കാർ, അർധസർക്കാർ, പൊതുമേഖല,-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുകയോ സ്വയംതൊഴിൽ കണ്ടെത്തുകയോ ചെയ്തെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

കാസർകോട്ട്‌ തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ ആരുമില്ലന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആലപ്പുഴ ജില്ലയിലാണ്, -638 പേർ. രണ്ടാമത് കോട്ടയമാണ്,- 188. കണ്ണൂരിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത്‌ 21പേർ മാത്രം.എറണാകുളത്ത് രണ്ടുപേർമാത്രം.

തൊഴിൽരഹിതവേതനം വാങ്ങുന്നവർക്കുമാത്രമായി തൊഴിൽ നൽകാനുള്ള പദ്ധതികളില്ലെങ്കിലും തൊഴിലവസരങ്ങൾ വർധിപ്പിക്കുകയായിരുന്നു. പിഎസ്‌സി നിയമനങ്ങളിൽ വേഗവും കൃത്യതയും ഉറപ്പാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത ക്ലാസുകളും പരിശീലനവും നൽകിയിട്ടുണ്ട്. സ്വയംതൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിക്കുമ്പോൾ തൊഴിൽരഹിതർക്ക്‌ മുൻഗണന നൽകാറുണ്ടെന്ന്‌ കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ രമേശൻ കുനിയിൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Related Articles

Popular Categories

spot_imgspot_img