നെടുമങ്ങാട്: നെടുമങ്ങാട് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് സ്വദേശികളായ വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് പുതുകുളങ്ങരയിലാണ് അപകടം.
രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് കലുങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിന് പുറത്തേക്ക് തെറിച്ചുവീണ കുട്ടിയുടെ മുകളിലേക്ക് വാഹനം വീണാണ് മരിച്ചത്.
കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം ജില്ല ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
അപകടകാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.