100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു, ഇപ്പോഴത്തെ വീടും തന്റെ അച്ഛൻ വാങ്ങി കൊടുത്തതാണ്… എസ്ഐയുടെ ഭാര്യയെ സുഹൃത്തായ വനിത എസ് ഐ വീട്ടിൽ കയറി തല്ലി

കൊല്ലം: ഭർത്താവിന്റെ സു​ഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്ഐയുടെ ഭാര്യ. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

കൊല്ലം ജില്ലയിലെ പരവൂരിലാണ് വിവാദ സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വനിതാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്കെതിരെയും യുവതിയുടെ ഭർത്താവിനും മാതാപിതാക്കൾക്കും എതിരെയും പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വർക്കല എസ്.ഐ അഭിഷേകിനും, സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആശയ്ക്കും എതിരെയാണ് പരവൂർ സ്വദേശിയായ യുവതി പരാതി നൽകിയത്. ഭർത്താവുമായി ഒന്നിട്ട്താമസിച്ചിരുന്ന വീട്ടിൽ വെച്ച് വനിതാ എസ്.ഐ മർദ്ദിച്ചെന്നാണ് യുവതി പറയുന്നത്. വനിതാ എസ്.ഐ വീട്ടിൽ വരുന്നതിനെ എതിർത്തായിരുന്നു പ്രകോപനത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.

തന്റെ വീട്ടിൽ കയറി മ‍ർദിച്ചിട്ടും അവിടെയുണ്ടായിരുന്ന അച്ഛനും അമ്മയും ഭർത്താവും അത് നോക്കി നിന്നുവെന്നും യുവതി പറയുന്നത്. യുവതിയുടെ പരാതിയിൽ വനിതാ എസ്ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഇവർക്കെതിരെയും കേസെടുത്തു.

തന്നെ ഉപദ്രവിക്കുമെന്നും അച്ഛനെയും അനിയത്തിയെയും കള്ളക്കേസിൽ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ബോധ്യപ്പെട്ടതു കൊണ്ടാണ് പൊലീസിൽ പരാതി കൊടുത്തതെന്ന് യുവതി പറഞ്ഞു.

100 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കാറും കൊടുത്തു. ഇപ്പോഴത്തെ വീടും തന്റെ അച്ഛൻ വാങ്ങി കൊടുത്തതാണ്. എന്നാൽ ഇപ്പോൾ പറയുന്നത് തന്നേക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരുന്നു എന്നാണ്. ജോലിയുള്ള പെണ്ണിനെ വലിയ വീട്ടിൽ നിന്ന് എസ്.ഐ ആയ മകന് കിട്ടുമെന്ന് പറ‌ഞ്ഞ് മാതാപിതാക്കളും ഭർത്താവുംഉപദ്രവിക്കുകയാണെന്നും” യുവതി പരാതിയിൽ പറയുന്നു.

പരവൂർ പൊലീസിൽ നൽകിയ പരാതിക്ക് പുറമേ, ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയുടെ ഭർത്താവായ എസ്ഐക്കെതിരെയും വീട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, യുവതിയുടെ ആരോപണങ്ങൾ നിഷേധിച്ച് യുവതിയുടെ ഭർത്താവും വനിതാ എസ്ഐയും രംഗത്തെത്തി. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് പ്രതികരിച്ച ഇരുവരും വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

ഭീതിയിലാഴ്ത്തി ‘ന്യൂഡ് ഗാങ്

ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ് ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്'. മീററ്റിലെ...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

Related Articles

Popular Categories

spot_imgspot_img