കളമശ്ശേരിയിൽ ഗൃഹപ്രവേശനത്തിനെത്തിയവരിൽ മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്നും. 13 പേർക്കാണ് നിലവിൽ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കളമശ്ശേരി നഗരസഭയിലെ 10,12,14 വാർഡുകളിലായിട്ടാണ് ഇത്രയും ആളുകൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതിൽ രണ്ടു മുതിർന്നവരും ഒരു കുട്ടിയും അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Jaundice among Kalamassery housewarming party members found to have spread from well water
മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടർന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിക്കുകയും രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചിട്ടുണ്ട്. മന്ത്രി പി രാജീവ്, നഗരസഭ ചെയർപേഴ്സൺ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നിരുന്നു.
രോഗ വ്യാപനമുണ്ടായ സ്ഥലങ്ങളിൽ പ്രത്യേക ക്യാമ്പ് നടത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പത്താം വാർഡിൽ പെരിങ്ങഴയിൽ രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ പത്തുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,12, വാർഡുകളിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.









