ഓൺലൈൻ തട്ടിപ്പ് ഇനി മലയാളിയുടെ അടുത്ത് നടക്കില്ല മോനെ… മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ച തട്ടിപ്പുകാരെ പൊളിച്ചടുക്കി എറണാകുളം സ്വദേശികളായ യുവതിയും ഭർത്താവും !

ഓൺലൈൻ തട്ടിപ്പ് സംഘത്തിനെതിരെ മലയാളികള്‍ ജാഗ്രത പുലർത്താൻ തുടങ്ങിയിരിക്കുന്നു. മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ചവര്‍ ഫോണ്‍ നമ്പര്‍ ദുരുപയോഗിച്ചെന്ന് പറഞ്ഞു വിളിച്ചവരെ പൊളിച്ചടുക്കി യുവതിയും ഭർത്താവും. കളമശേരി മെഡിക്കല്‍ കോളജിനെ നഴ്സിനെയാണ് പറ്റിക്കാൻ ശ്രമിച്ചത്. Ernakulam natives’ young woman and her husband bust fraudsters

എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ കളമശേരി മെഡി. കോളേജിലെ നേഴ്സ് ചിന്നുവിന് തട്ടിപ്പുകാരില്‍ നിന്നും ഫോണ്‍ വരുന്നത് ഇന്നലെ രാവിലെയാണ്. ടെലികോം അതോറിറ്റിയില്‍ നിന്നാണെന്നും, ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്ത സിം കാര്‍ഡ് വഴി മുബൈയില്‍ 17 ഓളം കേസുകള്‍ റജിസ്റ്റര്‍ ചെയിതിട്ടുണ്ടെന്നും പറഞ്ഞതോടെ യുവതി പരിഭ്രമിച്ചു.

വ്യാജ സിം ആണെന്ന് ചിന്നു പറഞ്ഞതോടെ പരാതി നല്‍കാനെന്ന വ്യാജേനെ മുംബൈ അന്ഡേരി പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് മറ്റൊരാളിലേക്ക് ഫോണ്‍ കണക്റ്റ് ചെയ്തു.

ഇത്തരം തട്ടിപ്പുകള്‍ നടക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെടുത്ത നമ്പറുകളെല്ലാം ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചതായും പറഞ്ഞതോടെ പരിഭ്രാന്തിയിലായ നേഴ്സ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കൈമാറി.

എന്നാൽ, ഫോണ്‍ സംഭാഷണത്തിനിടെ വീട്ടിലേക്കെത്തിയ ഭര്‍ത്താവാണ് പിന്നീട് തട്ടിപ്പ് സംഘത്തിന്‍റെ കള്ളക്കളി പൊളിച്ചടുക്കിയത്. കേരള പൊലീസുമായി സംസാരിച്ചോളാമെന്ന് നഴ്സിന്‍റെ ഭര്‍ത്താവ് പറഞ്ഞതോടെ തട്ടിപ്പ് സംഘം ഫോണ്‍ കട്ട് ചെയ്ത് മുങ്ങി.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img