News4media TOP NEWS
വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിലിടിച്ചു, പിന്നാലെ മറിഞ്ഞു; രണ്ടു മരണം പി പി ദിവ്യയുടെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ല വിട്ടു പോകാം, പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാം, ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി കണ്ണൂരിൽ വീണ്ടും എം പോക്സ് ആശങ്ക; യു.എ.ഇ.യില്‍ നിന്ന് വന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ…അന്വേഷണമൊക്കെ അവിടെ നിക്കട്ടെ; എഡിജിപി എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ ശിപാർശ

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ…അന്വേഷണമൊക്കെ അവിടെ നിക്കട്ടെ; എഡിജിപി എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ ശിപാർശ
December 18, 2024

തിരുവനന്തപുരം: ഗുരുതരമായ നിരവധി ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എം.ആർ. അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള ശിപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റത്തിന് ശിപാർശ നൽകിയിരിക്കുന്നത്.

അന്വേഷണം ​നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്നായിരുന്നു ശിപാർശയിൽ പറഞ്ഞിരുന്നത്. 2025 ജൂലൈ ഒന്നിന് ഒഴിവുവരുന്ന മുറക്ക് അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ ഇപ്പോൾ നടക്കുന്ന അന്വേഷണ റിപ്പോർട്ട് എതിരാവുകയാണെങ്കിൽ സ്ഥാനക്കയറ്റിന് തടസ്സമാവും. നിലവിലെ സാഹചര്യത്തിൽ അജിത് കുമാറിന് ഒരു മെമ്മോ പോലും നൽകാത്ത സാഹചര്യത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിൽ തടസ്സമില്ലെന്നായിരുന്നു സുപ്രീംകോടതി വിധികളടക്കംചൂണ്ടിക്കാട്ടി സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാർശ.

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നീ വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകുകയായിരുന്നു. അജിത് കുമാറിനെ ബറ്റാലിയൻ‌ എ.ഡി.ജി.പിയായി നിലനിർത്തുകയും ചെയ്തു.

Related Articles
News4media
  • Kerala
  • News
  • Top News

വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക...

News4media
  • Kerala
  • News

എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു; വിമത വൈദികർക്കെതിരായ അച്ചടക്ക ...

News4media
  • Kerala
  • News

മുറിവുകൾ ഇപ്പോഴും ഉണങ്ങാത്തതും വേദനാജനകവുമാണ്… മിസ് യു നന്ദന.. മകളുടെ പിറന്നാൾ ദിനത്തിൽ, മനസ്സിലെ വേ...

News4media
  • Kerala
  • News
  • Top News

ശബരിമല ഡ്യൂട്ടിയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി; പകരം ചുമതല എസ് ശ്രീജിത്തിന്

News4media
  • Featured News
  • Kerala
  • News

അജിത്‌ കുമാറിനെതിരായ പരാതികളിൽഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി; ശബരിമല അവലോകന യോ...

News4media
  • Kerala
  • News

33 ലക്ഷത്തിന് വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റു; കവടിയാറിലെ വീട് കൂടാതെ വേറെ ...

© Copyright News4media 2024. Designed and Developed by Horizon Digital