News4media TOP NEWS
വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും

എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി; നിയമപോരാട്ടവുമായി മക്കൾ സുപ്രിം കോടതിയിലേക്ക്

എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി; നിയമപോരാട്ടവുമായി മക്കൾ സുപ്രിം കോടതിയിലേക്ക്
December 18, 2024

കൊച്ചി: സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി. മതാചാരപ്രകാരം സംസാരിക്കണമെന്ന ലോറൻസിന്റെ മക്കളുടെ ഹർജി തള്ളിയശേഷം ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. നേരത്തെ സിം​ഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു.

പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിയമ പോരാട്ടം തുടരുമെന്ന് മകൾ ആശ ലോറൻസ് പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും ആശ മാധ്യമങ്ങളോട് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണെന്നും നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനമെന്നും അവർ പറഞ്ഞു. ലോറൻസ് മൂത്തമകൾ സുജയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ലെന്നും കള്ളസാക്ഷികളാണെന്നും ആശ പറഞ്ഞു.

ഇക്കഴിഞ്ഞ സെപ്റ്റംബർ 21 ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു എം എം ലോറൻസിന്റെ അന്ത്യം. 2015ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്നഇദ്ദേഹം. ന്യൂമോണിയ ബാധയെ തുടർന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു എം എം ലോറൻസ്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റിട്ടുണ്ട്. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം.

Related Articles
News4media
  • India
  • News

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം

News4media
  • Kerala
  • News

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; ...

News4media
  • Kerala
  • News

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

News4media
  • Kerala
  • News
  • Top News

വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി

News4media
  • Kerala
  • News
  • Top News

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറും; മതാചാരപ്രകാരം സംസ്കരിക്കണമെന്ന പെണ്മക്കളുടെ ഹർജി ഹൈ...

News4media
  • Kerala
  • News
  • Top News

‘മരിച്ചയാളോട് കുറച്ച് ആദരവ് കാണിക്കൂ’; ലോറന്‍സിൻ്റെ മക്കളോട് മധ്യസ്ഥനെ വെക്കാന്‍ നിർദേശി...

News4media
  • Kerala
  • News
  • Top News

സിപിഐഎം നേതാവ് എം എം ലോറൻസിൻറെ മൃതദേഹം പഠനാവശ്യത്തിന് നൽകും ; ആശ ലോറൻസിന്റെ ഹർ​ജി തള്ളി

© Copyright News4media 2024. Designed and Developed by Horizon Digital