പെരുമ്പാവൂർ സ്വദേശിനിയായ യുവതിയെ സ്‌കോട്‌ലന്റിൽ കാണാതായിട്ട് 11 ദിവസം. 22കാരിയായ സാന്ദ്രാ സജുവിനെ എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ മേഖലയില്‍ നിന്നാണ് കാണാതായത്. ഡിസംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാത്രി 8.30 നാണ് ലിവിംഗ്സ്റ്റണിലെ ബേണ്‍വെല്‍ ഏരിയയില്‍ വച്ച് സാന്ദ്രയെ അവസാനമായി കണ്ടത്. അതിനു ശേഷം സാന്ദ്രയുടെ യാതൊരു വിവരങ്ങളുമില്ല. A young woman from Perumbavoor has gone missing in Scotland.
നാട്ടില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ സാന്ദ്ര ഹെരിയോട്ട്- വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ്.
അഞ്ചടി ആറ് ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ചെറിയ കറുത്ത മുടി എന്നിവയാണ് അടയാളങ്ങള്‍. കാണാതാകുമ്പോള്‍ രോമക്കുപ്പായമുള്ള കറുത്ത ജാക്കറ്റാണ് സാന്ദ്ര ധരിച്ചിരുന്നത്.
സാന്ദ്രയെ കണ്ടെത്താനായി പോലീസ് സന്ദേശം പുറത്തിറക്കിയിട്ടുണ്ട്. കണ്ടെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നവരോ കേസ് നമ്പര്‍ 3390 ഉദ്ധരിച്ച് 101 ല്‍ സ്‌കോട്ട്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോര്‍സ്റ്റോര്‍ഫിന്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജോര്‍ജ് നിസ്‌ബെറ്റ് പറഞ്ഞു. സാന്ദ്രയെ കാണാതായതോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കടുത്ത ആശങ്കയിലാണ്.
ഒരു വർഷം മുൻപാണ് സാന്ദ്ര സ്കോട്ലാൻഡിൽ എത്തിയത്. കാണാതാകുന്നതിന്റെ തലേദിവസവും വീട്ടിലേക്കു വിളിച്ച് സംസാരിച്ചിരുന്നു. സ്കോട്ലൻഡ് പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും സാന്ദ്രയുടെ ബന്ധുക്കൾ ആരും സ്കോട്ലൻഡിൽ ഇല്ലാത്തത് അന്വേഷണത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
സാന്ദ്രയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.