News4media TOP NEWS
വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും

ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി… ഇളയരാജയെ തിരിച്ചിറക്കിയ വിഷയത്തിൽ പ്രതികരിച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കൽ

ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി… ഇളയരാജയെ തിരിച്ചിറക്കിയ വിഷയത്തിൽ പ്രതികരിച്ച് ഗാനരചയിതാവ് രാജീവ് ആലുങ്കൽ
December 16, 2024

ശ്രീവില്ലിപ്പുത്തൂർ: ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറിയ സംഗീത സംവിധായകൻ ഇളയരാജയെ തിരിച്ചിറക്കിയ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഗാനരചിതാവ് രാജീവ് ആലുങ്കൽ. വാർത്തയ്ക്ക് താഴെ കമന്റ് ആയാണ് രാജീവ് ആലുങ്കലിന്റെ പ്രതികരണം.

”ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി” എന്നാണ് രാജീവ് ആലുങ്കൽ കുറിച്ചിരിക്കുന്നത്. അതേസമയം, ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം.

ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനകത്താണ് ഇളയരാജ കയറിയത്. ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു. പക്ഷെ ഇളയരാജ ക്ഷേത്രത്തിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൊലീസ് സംരക്ഷണത്തിലാണ് ഇളയരാജ ക്ഷേത്രത്തിലെത്തിയത്.

ഇളയരാജയെ അനുകൂലിച്ചും എതിർത്തും ഒട്ടനവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ഇടുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും അബദ്ധം സംഭവിച്ചതാകാമെന്നും പൂജാരിമാരല്ലാതെ ആരും ശ്രീകോവിലിൽ സാധാരണയായി പ്രവേശിക്കില്ലെന്നും അഭിപ്രായപെടുന്നവരാണ് ഭൂരിഭാ​ഗവും. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളോ ഇളയരാജയോ പ്രതികരിച്ചിട്ടില്ല. ആണ്ടാൾ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും മറ്റൊരു ചടങ്ങിൽ ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം വൈറലായ കൂട്ടത്തിലുണ്ട്.

Related Articles
News4media
  • Entertainment
  • News

ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കാറില്ല;വിവാദങ്ങളുടെ ആവശ്യമില്ല, പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന...

News4media
  • India
  • News
  • Top News

ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറി ഇളയരാജ; തടഞ്ഞ്, തിരിച്ചിറക്കി ക്ഷേത്രം ഭാരവാഹികൾ: പ്രവേശിച്ച...

News4media
  • Entertainment

ഒടിയന് ആറു വയസ്… തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു…പോസ്റ്റ് ഇട്...

News4media
  • Entertainment

കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രഭാസിന്റെ കൽക്കിയും സലാറും

News4media
  • Kerala
  • News
  • News4 Special

കൺമണി അൻപോട് കാതലന് വിലയിട്ട് ഇളയരാജ; ചോദിച്ചത് രണ്ടു കോടി; മഞ്ഞുമ്മൽ ബോയ്സ് നൽകും അരക്കോടി

© Copyright News4media 2024. Designed and Developed by Horizon Digital