കയ്യിൽ കയർ ബന്ധിച്ച പ്രതി, ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നടന്ന ഈ സംഭവത്തിൽ, കാറിൽ യാത്ര ചെയ്തവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. എപ്പോൾ പകർത്തിയതാണെന്ന് വ്യക്തമല്ല. Suspect with rope tied to his hand, riding a bike without a helmet; policeman also riding behind
ദൃശ്യങ്ങളിൽ പ്രതി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതായി കാണാം, കയറിന്റെ ഒരു അറ്റം കോൺസ്റ്റബിളിന്റെ കയ്യിലാണ്. പ്രതിക്ക് ഹെൽമറ്റില്ലെങ്കിലും, കോൺസ്റ്റബിൾ ഹെൽമറ്റ് ധരിച്ചിരിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെയിൻപുരി പൊലീസ് അറിയിച്ചു.