തിരുവനന്തപുരം: പത്ത്, പ്ലസ് വൺ പരീക്ഷയുടെ ക്രിസ്തുമസ് ചോദ്യപേപ്പർ ചോർന്ന സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കും. അര്‍ധ വാര്‍ഷിക പരീക്ഷയില്‍ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.(Crime Branch probe in question paper leak)
കൂടാതെ സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടു. കെ എസ് യു നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുക. എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ ഉടമയുടെ മൊഴിയെടുക്കും.
ചോദ്യപേപ്പർ ചോർച്ചയിൽ വിവാദം നേരിടുന്ന എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എം എസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് വ്യക്തമാക്കിയിരുന്നു.
ന്യു ഇയർ രാത്രി ദുബൈയിൽ ആഡംബര ഹോട്ടലുകളിലിരുന്ന് വെടിക്കെട്ട് കാണാം !