News4media TOP NEWS
‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും

മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസം; ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി
December 11, 2024

തിരുവനന്തപുരം:ജോലിക്കെന്ന് പറഞ്ഞ് റഷ്യയിലെത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്ന തൃശൂര്‍ സ്വദേശികളുടെ വീട്ടുകാരുടെ പരാതിയില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇവരുടെ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ജെയിന്റെയും ബിനിലിന്റെയും മോചനത്തിനായാണ് സുരേഷ് ഗോപി ശ്രമം നടത്തുന്നത്.

ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ സുരേഷ് ഗോപിക്ക് ലഭിച്ചത്. എംബസിക്ക് ഇക്കാര്യത്തില്‍ കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മോചനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നതായി നോര്‍ക്ക സിഇഒ അജിത്ത് കോളശേരിയും പറഞ്ഞു.

മനുഷ്യക്കടത്തിന് ഇരയായ ജെയിനും ബിനിലും റഷ്യയില്‍ അകപ്പെട്ടിട്ട് എട്ട് മാസമായി. കുടുംബ സുഹൃത്ത് വഴിയാണ് കഴിഞ്ഞ ഏപ്രിലില്‍ ഇരുവരും ഇലക്ട്രീഷ്യന്‍ ജോലിക്കായി റഷ്യയിലെത്തിയത്. അവിടുത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം ചേര്‍ത്തത്.

നാല് മാസത്തിനിടെ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നല്‍കിയിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ടപ്പോള്‍ അവരും നിസഹായരാണെന്നാണ് പറയുന്നത്. ആശ്വാസ വാക്കുകള്‍ മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ വെളിപ്പെടുത്തി.

Related Articles
News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Editors Choice
  • Kerala
  • News

ദിലീപിനെതിരെ തെളിവില്ല…യുവ നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജ...

News4media
  • Kerala
  • News
  • Top News

സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം; പ്രതികളെ പിടികൂടി പോലീസ്

News4media
  • Editors Choice
  • India
  • News

രാജ്യത്ത് കയ്യേറ്റം നേരിടുന്നത് 994 വഖഫ് സ്വത്തുക്കൾ; ഏറെയും തമിഴ്നാട്ടിൽ; ജോൺ ബ്രിട്ടാസിന്റെ ചോദ്യങ...

News4media
  • Editors Choice
  • Kerala
  • News

കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുന്നു; 10 മിനിറ്റ് നൃത്തം പഠിപ്പിക...

News4media
  • Entertainment
  • Kerala
  • News

വെറുതെ താടി വടിച്ചു; സുരേഷ് ഗോപി ഇനി താടി നീട്ടി വളർത്തും; അഭിനയിക്കാൻ അനുമതി

News4media
  • Kerala
  • News
  • Top News

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ്; ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]