31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജനഹിതം ഇന്നറിയാം

തിരുവവന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജനഹിതം ഇന്നറിയാം. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍,

മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലായാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 50 പേര്‍ സ്ത്രീകളായിരുന്നു.

പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു യുഡിഎഫിലെ എ വി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. തച്ചൻപാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ഇവിടെ എല്‍ഡിഎഫ് ഭരണം.

രണ്ടിടത്തും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ് റിസൽട്ട്. പത്തനംതിട്ടയിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിൽ യുഡിഎഫ്‌ ബ്ലോക്ക്‌ പഞ്ചായത്തംഗത്തെ അയോഗ്യയാക്കിയതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്. ഇവിടെ ജയിക്കുന്നവർക്ക് ഭരണം കിട്ടുമെന്നതിനാൽ നിർണായകമാണ്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി

ഭർത്താവിനോട് വഴക്കിട്ട് ഗംഗാ നദിയിൽ ചാടി ഭാര്യ ഭർത്താക്കന്മാർ തമ്മിൽ പല കാര്യത്തിന്...

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം: SHOCKING VIDEO ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക്...

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി

തേർഡ് കൺട്രി വിസ ഓപ്ഷൻ പൂര്‍ണമായി നിർത്തലാക്കി അമേരിക്ക; ഇന്ത്യക്കാർ ഉൾപ്പെടെയുള്ള...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം

സിഐക്കെതിരെ യുവതികളുടെ പ്രതിഷേധം കൽപ്പറ്റ: വയനാട് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img