പാരസെറ്റാമോളിന്റെ അമിത ഉപയോഗം ഒരു പുതിയ രോഗാവസ്ഥക്ക് കാരണമാകുമെന്ന് കണ്ടെത്തൽ. 2023 ലെ എസ്ടിഎഡിഎ (STADA) ഹെൽത്ത് റിപ്പോർട്ടിലാണ് പാരസെറ്റാമോളിന്റെ ഉപയോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. Paracetamol overdose may cause new disease, study finds
മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥയ്ക്കാണ് ഇത് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷൻ എന്ന അവസ്ഥയ്ക്കും ഇത് കാരണമാകുമെന്നും ഗവേഷകർ പറയുന്നു.വൃക്കരോഗമുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക.
പാരസെറ്റാമോളിന്റെ പുതിയ പാർശ്വഫലമായി മെറ്റബോളിക് അസിഡോസിസ് കണ്ടെത്തിയതായി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ആൻഡ് മെഡിക്കൽ ഡിവൈസസ് വിദഗ്ധർ വ്യക്തമാക്കുന്നു. പാരസെറ്റമോളിന്റെ അമിത ഉപയോഗം അസിഡിഫിക്കേഷനിലേക്ക് നയിച്ചേക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.