ജയന്റ് വീലിൽ കയറുന്നതിനിടെ, തെറിച്ചു താഴേക്ക് പതിക്കുമായിരുന്ന പെൺകുട്ടിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കാബിനിൽ നിന്നും പുറത്തേക്കു തെറിച്ചു വീണെങ്കിലും ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്നതോനിടെയാണ് രക്ഷപെടൽ സാധ്യമായത്. രക്ഷിക്കണേയെന്നു നിലവിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്തു വന്നു. Girl falls off Ferris wheel while riding video
കൈവിട്ടാൽ പതിമൂന്നുകാരിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം. എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ ജയന്റ് വീൽ ഓപ്പറേറ്റർ പെൺകുട്ടിയെ താഴെയിറക്കി. ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ ‘തൂങ്ങിയാടിയ’ പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്കു സാധിച്ചത് ഭാഗ്യം കൊണ്ടാണ്.
ലഖിംപുർ ഖേരിയിലെ രാകെഹ്തി ഗ്രാമത്തിൽ, ലക്നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെ, ബുധനാഴ്ച വൈകിട്ട് പെൺകുട്ടി വീട്ടുകാരോടൊപ്പം എത്തുകയായിരുന്നു. എന്നാൽ, ജയന്റ് വീലിൽ കയറിമുകളിൽ എത്തുമ്പോൾ അവൾക്ക് ഭയം തോന്നി.
ഈ സമയത്ത്, കാബിനിൽനിന്നു പുറത്തേക്ക് വീണെങ്കിലും, പെൺകുട്ടി ജയന്റ് വീലിന്റെ ഇരുമ്പുദണ്ഡിൽ തൂങ്ങിക്കിടന്നു. അപകടം മനസ്സിലായ ഓപ്പറേറ്റർ ജാഗ്രതയോടെ ജയന്റ് വീൽ തിരിച്ചു. അതുവരെ പതിമൂന്നുകാരി ഇരുമ്പുദണ്ഡിൽ മുറുകെ പിടിച്ചുകിടന്നിരുന്നു.ഒടുവിൽ പെൺകുട്ടിയെ സുരക്ഷിതയായി താഴെയെത്തിച്ചു. അതേസമയം, ജയന്റ് വീൽ പ്രവർത്തിപ്പിക്കാൻ മുൻകൂട്ടി അനുമതി വാങ്ങിച്ചിരുന്നില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി.