അടുത്തയാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലുശ്ശേരി വട്ടോളി ബസാറിലെ പ്രവാസി കണിയാങ്കണ്ടി നവല്‍ കിഷോര്‍ (30) ആണ് ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടമായത്. വീട്ടിൽ നിന്നും ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന നവലിന്റെ ബൈക്കിൽ അറപ്പീടിക ടികെ റോഡിൽ നിന്നും വന്ന ഒരു കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റാണ് മരണം. Expatriate youth dies tragically after being hit by car on bike
നവലിനെ സമീപത്തെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പിതാവ് : സുരേഷ്. മാതാവ് : ഷെറീന. സഹോദരന്‍ : സോണല്‍ കിഷോര്‍.
അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. ദുബൈയില്‍ ജോലി ചെയ്യുന്ന നവല്‍ കിഷോര്‍ നാല് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഈ മാസം 11 ന് തിരിച്ചു പോകാനിരിക്കെയാണ് അപകടമുണ്ടായത്.