കൊച്ചി: എറണാകുളത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പട്ടിമറ്റം മംഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനാണ് തീപിടിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവമുണ്ടായത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.