സിൽവർ ലൈൻ പദ്ധതി; കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച ഡിപിആർ തള്ളി കേന്ദ്ര റെയിൽവേ മന്ത്രാലയം

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാനത്തിന് തിരിച്ചടി. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച പദ്ധതി സംബന്ധിച്ച ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി. ഡിപിആർ പുതുക്കി സമർപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു.

റെയിൽവേ മാനദണ്ഡപ്രകാരമാണ് ഡിപിആർ പുതുക്കി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണം. നിലവിലുള്ള റെയിൽവേ ട്രാക്കുമായി ഇന്റഗ്രേറ്റ് ചെയ്തു വേണം പദ്ധതിയുടെ ട്രാക്കുകൾ വരാനെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തിന് സ്വന്തം നിലയ്ക്ക് പാത നിശ്ചയിക്കാൻ ആകില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. പാതകൾ പരമാവധി റെയിൽവേ ട്രാക്കിന് സമാന്തരമായിരിക്കണം. കോച്ചുകളിൽ കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്ന് നിർദേശം. പൂർണ്ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണമെന്നും നിർദേശമുണ്ട്. നിർമ്മാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണ്ണമായ ഡ്രൈനേജ് സംവിധാനം വേണമെന്നും നിർദേശത്തിൽ പറയുന്നു.

നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് തൃപ്തികരമല്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ പിടിയിൽ

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിലെ രണ്ട്...

Other news

ട്രംപ് നാടുകടത്തിയ ഇന്ത്യക്കാർ അമൃത്സറിലെത്തി

അമൃത്സർ: ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ...

രണ്ടരവയസുകാരിക്ക് ഷവർമ നൽകി; കുഞ്ഞിന്റെ നില ​ഗുരുതരം; ഭക്ഷ്യസുരക്ഷാ വിഭാ​ഗം ഒത്തുകളിക്കുന്നെന്ന് കുടുംബം

മലപ്പുറം: തിരൂരിൽ ഷവർമ കഴിച്ച് അവശനിലയിലായ രണ്ടരവയസുകാരിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു....

അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ; ഇരുവരും മരിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: അമ്മായിയമ്മയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരുമകൻ. പാലയിലാണ് കുടുംബപ്രശ്‌നങ്ങളെ തുടർന്ന്...

വാക്കുതർക്കം; കോടാലിയും കുക്കറിന്റെ ലിഡും ഉപയോഗിച്ച് ഭാര്യയെ അടിച്ചു കൊലപ്പെടുത്തി ഭർത്താവ്

നാസിക്: ദമ്പതികൾ തമ്മിലുള്ള തർക്കം കാര്യമായി, ഭാര്യയെ കോടാലിയും കുക്കറിന്റെ ലിഡും...

കോളിൽ മുഴുകി പിതാവ്; ബേബി സീറ്റിൽ ഒരുവയസുകാരിക്ക് ദാരുണാന്ത്യം

സിഡ്നി: ഫോൺ കോളിൽ ആയിരുന്ന പിതാവ് മകളെ ഡേ കെയറിൽ എത്തിക്കാൻ...

Related Articles

Popular Categories

spot_imgspot_img