കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ കാംപ്ലി…‘സർ ജോ തെരാ ചകരായെ യാ ദിൽ’ പാട്ട് പാടി, കയ്യടിച്ച് സച്ചിൻ

മുംബൈ: കളിക്കൂട്ടുകാരായിരുന്നു സച്ചിനും കാംബ്ലിയും. കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ ക്രിക്കറ്ററായിരുന്നു വിനോദ് കാംബ്ലി.

പിന്നീട് സച്ചിൻ ടെണ്ടുൽക്കർ അന്താരാഷ്ട ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നും സ്വന്തം പേരിലാക്കുമ്പോൾ, കാംബ്ലി മികച്ച അരങ്ങേറ്റം ലഭിച്ചിട്ടും ക്രിക്കറ്റിൻറെ വെള്ളിവെളിച്ചത്തിൽനിന്ന് പതിയെ ഓർമയിലേക്ക് പോകുകയായിരുന്നു.

ഇന്ത്യക്കായി 17 ടെസ്റ്റ് മത്സരങ്ങളിലും 104 ഏകദിന മത്സരങ്ങളിലും കാംബ്ലി കളിച്ചിട്ടുണ്ട്. ഇതിനിടെ സാമ്പത്തിക പ്രയാസങ്ങളും ആരോഗ്യ പ്രശ്നങ്ങളും കാംബ്ലിയെ കൂടുതൽ അവശനാക്കിയെന്ന വാർത്തകളും പുറത്തുവന്നു.

ക്രിക്കറ്റിലെ ഏറ്റവും മികച്ച കോംബോയായിരുന്നു ഇരുവരും. സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിൻറെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരുടെയും റെക്കോർഡ് ഇനിയും ആർക്കും മറികടക്കാനായിട്ടില്ല.

ഹാരിസ് ഷീൽഡ് കപ്പ് സെമിഫൈനലിൽ ശാരദാശ്രമം വിദ്യാമന്ദിർ സ്‌കൂളിനു വേണ്ടിയാണ് ഇരുവരും പുറത്താകാതെ ട്രിപ്പിൾ സെഞ്ച്വറി നേടിയത്. കാംബ്ലി 349 റൺസെടുത്തപ്പോൾ സച്ചിൻ 326 റൺസെടുത്തു. അന്ന് സച്ചിന് 14 വയസ്സും കാംബ്ലിക്ക് വയസ് പതിനാറുമായിരുന്നു.

മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ കാംബ്ലി വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു. ബി.സി.സി.ഐ നൽകുന്ന പെൻഷൻ കൊണ്ടുമാത്രമാണ് താനും കുടുംബവും കഴിയുന്നതെന്ന് വർഷങ്ങൾക്കു മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച ബാല്യകാല സുഹൃത്തുക്കൾ വീണ്ടും കട്ടുമുട്ടി, ഏറെ വൈകാരികമായിരുന്നു കൂടിക്കാഴ്ച. ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലകൻ രമാകാന്ത് അചരേക്കറുടെ പേരിലുള്ള സ്മാരക അനാച്ഛാദന ചടങ്ങിലാണ് സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടിയത്.

അവശനായ കാംബ്ലി സച്ചിന് കൈകൊടുക്കുന്നതിൻറെയും സൗഹൃദം പങ്കിടുന്നതിൻറെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ, കാംബ്ലിയുടെ പാട്ടിന് വേദിയിലിരുന്ന് കൈയടിക്കുന്ന സചിൻറെ വിഡിയോയും വൈറലാണ്.

പഴയ ബോളിവുഡ് സിനിമയിലെ ‘സർ ജോ തെരാ ചകരായെ യാ ദിൽ’ എന്ന പാട്ടാണ് കാംബ്ലി പാടുന്നത്. പാട്ടിനൊടുവിലാണ് ബാല്യകാല സുഹൃത്ത് കൈയടിക്കുന്നത്. ‘സ്നേഹം അചരേക്കർ’ എന്നു പറഞ്ഞാണ് കാംബ്ലി അവസാനിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

Other news

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

വിരണ്ടോടിയ കാള കുത്തിവീഴ്ത്തി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ...

ഇന്ദ്രപ്രസ്ഥം ആര് ഭരിക്കും? വോട്ടെടുപ്പ് തുടങ്ങി; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ്...

ലണ്ടൻ മലയാളികൾക്ക് സന്തോഷവാർത്ത; എയർ ഇന്ത്യയുമായി ചർച്ച നടത്തി സിയാൽ; ലണ്ടൻ സർവീസ് പുനരാരംഭിക്കും

കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം...

Related Articles

Popular Categories

spot_imgspot_img