News4media TOP NEWS
ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

പരാതി പറയുന്നവർ ഒറ്റപ്പെടും; ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവെന്ന് മുൻജീവനക്കാരിയുടെ വെളിപ്പെടുത്തൽ

പരാതി പറയുന്നവർ ഒറ്റപ്പെടും; ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാ​ഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവെന്ന് മുൻജീവനക്കാരിയുടെ വെളിപ്പെടുത്തൽ
December 4, 2024

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. ശിശുക്ഷേമ സമിതിയിൽ ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവ് കാഴ്‌ചയാണെന്നുമാണ് മുൻ ആയയുടെ വെളിപ്പെടുത്തൽ.

പരാതി പറയുന്ന ആയമാർ ജോലിസ്ഥലത്ത് ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പേര് പറയാൻ ആഗ്രഹമില്ലാത്ത മുൻ ആയ പറയുന്നു. രണ്ടരവയസുകാരിയെ ഉപദ്രവിച്ച കേസിൽ ഇപ്പോൾ പ്രതികൾ ആയവർ മുൻപും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനർനിയമനം നടത്താറാണ് പതിവെന്നും മാസങ്ങൾക്ക് മുൻപ് വരെ ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്തിരുന്ന ആയ പറഞ്ഞു.

അച്ഛനും അമ്മയും മരിച്ച കുഞ്ഞ് വെറും ഒന്നരയാഴ്ച മുൻപാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം കുട്ടിയുടെ സഹോദരിയായ അഞ്ചുവയസുകാരിയുമുണ്ട്. കിടക്കയിൽ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിക്കുന്നതാണ് ആയയെ പ്രകോപിപ്പിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാർ പലയിടത്തും വെച്ച് സംഭവത്തെ കുറിച്ച് സംസാരിച്ചതെന്നാണ് വിവരം. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോർട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ലെന്നാണ് ആക്ഷേപം.

ഒരാഴ്ചയോളം ഈ വിവരം ഇവർ മറച്ചുവെച്ചു. കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാൻ ഏറെ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികൾ അനങ്ങിയില്ലെന്നാണ് ആക്ഷേപം. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയ കുളിപ്പിച്ചപ്പോൾ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിർണായകമായത്. സ്വകാര്യ ഭാഗത്തെ മുറിവുകൾ അടക്കം അധികൃതരോട് റിപ്പോർട്ട് ചെയ്തത് ഈ ആയയാണ്.

പിൻഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സർക്കാർ ആശുപത്രിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി എത്തിച്ചത്. അജിത എന്ന ആയ കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട്‌ മുറിവേല്പിക്കുകയായിരുന്നു. ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടർമാരോട് രണ്ടര വയസുകാരിയുടെ മുറിവ് പരിശോധിക്കാൻ സമിതി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. പരിശോധനയിൽ മുതിർന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

തുടർന്ന് അധികൃതർ പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിച്ചു. ശരീരത്തിലെ മുറിവ് ശ്രദ്ധയിൽപ്പെട്ടിട്ടും മറ്റു രണ്ടുപേർ മറച്ചുവെച്ചു എന്നാണ് കേസ്. സംഭവത്തിൽ ഇതുവരെ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ഉപദ്രവിച്ച കാര്യം കുറ്റസമ്മത മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

സർക്കാരിന് കീഴിലുള്ള സംരക്ഷണകേന്ദ്രത്തിലും ബാലികാസദനത്തിലുമായി ആകെ 130 കുട്ടികളാണുള്ളത്. അഞ്ചുവയസു വരെയുള്ള 98 കുട്ടികളും 18-ന് താഴെ പ്രായമുള്ള 49 പെൺകുട്ടികളുമാണ് ഇവിടെ ഉള്ളത്. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടികൾ പോലും സമിതിയുടെ സംരക്ഷണയിലുണ്ട്. കുട്ടികളെ നോക്കുന്നതിനായി നൂറ്റിമുപ്പതോളം ജീവനക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 103 പേർ ആയമാരാണ്. ഇവരെല്ലാം താത്‌കാലിക ജീവനക്കാരും.

Related Articles
News4media
  • Kerala
  • Top News

ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന്...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Kerala
  • News
  • Top News

ശിശുക്ഷേമ സമിതിയിൽ രണ്ടരവയസ്സുകാരിയെ ഉപദ്രവിച്ച സംഭവം; മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പ...

News4media
  • Kerala
  • News
  • Top News

അയ്യനെ തൊഴാൻ കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിഗണന; ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനം

News4media
  • Kerala
  • News
  • Top News

വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സം...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]