web analytics

മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്; ഇന്ന് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കും

തിരുവനന്തപുരം : സിപിഎമ്മിന് വീണ്ടും തിരിച്ചടി. മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി ഔദ്യോഗികമായി പാർട്ടിയിലേക്ക് ക്ഷണിക്കും. ഇന്നലെ രാത്രി ഏറെ വൈകിയും മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.

സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടി സ്വീകരിക്കും. സിവിലായും ക്രിമിനലായും കേസ് നൽകാനാണ് പദ്ധതി. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മധുവിനെതിരായ പാർട്ടി അച്ചടക്ക നടപടിയും ഇന്നുണ്ടായേക്കും.

തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനമെന്നത് ഏറെ ശ്രദ്ധേയം.

മധുവിന് മൂന്നാം ഊഴം നൽകേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് മധു സമ്മേളനത്തിൽ നിന്നും തുടര്‍ന്ന് പാര്‍ട്ടിയിൽ നിന്നും പടിയിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

Related Articles

Popular Categories

spot_imgspot_img