web analytics

കടം മേടിച്ച് മടുത്തെന്ന് പ്രധാനാധ്യാപകർ; പ​ല സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം കടുത്ത പ്ര​തി​സ​ന്ധി​യിൽ; പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾക്കും വേതനമില്ല

കൊ​ച്ചി: സംസ്ഥാനത്തെ സ്കൂൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചെ​ല​വി​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ട ര​ണ്ട​ര മാ​സ​ത്തെ തു​ക ഇ​നി​യും കി​ട്ടി​യി​ല്ല. ഇ​തോ​ടെ പ​ല സ്‌​കൂ​ളു​ക​ളി​ലും ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം വീ​ണ്ടും കടുത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യാ​യ മു​ട്ട, പാ​ല്‍ വി​ത​ര​ണ​ത്തി​നാ​യി പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ക​ടം വാ​ങ്ങി​യും മ​റ്റും ചെ​ല​വ​ഴി​ച്ച തു​ക​യും ഇതുവരെ ന​ല്‍​കി​യി​ട്ടി​ല്ല.

ഇതിനിടെ പ്ര​ധാ​നാ​ധ്യാ​പ​ക​രെ സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്‌​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഫ​യ​ല്‍ ചെ​യ്ത കേ​സി​ന്‍റെ അ​ന്തി​മ വി​ചാ​ര​ണ ബു​ധ​നാ​ഴ്ച തു​ട​ങ്ങും. ക​ഴി​ഞ്ഞ മാ​സം 26ന് ​വാ​ദം ന​ട​ക്കേ​ണ്ടി​യി​രു​ന്ന കേ​സ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മാ​റ്റി​ വെച്ചത്.

കോ​ട​തി​യു​ടെ ക​ര്‍​ശ​ന ഇ​ട​പെ​ട​ല്‍ മൂ​ലം ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം, മു​ട്ട, പാ​ല്‍ വി​ത​ര​ണം എ​ന്നി​വ​യ്ക്കു​ള്ള ഫ​ണ്ട് സ്‌​കൂ​ളു​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള സെ​പ്റ്റം​ബ​റി​ലെ സം​സ്ഥാ​ന വി​ഹി​ത​മാ​യ 40 ശ​ത​മാ​നം തു​ക മാ​ത്ര​മാ​ണ് സ്‌​കൂ​ളു​ക​ള്‍​ക്ക് കിട്ടിയ​ത്.

കേ​ന്ദ്ര​വി​ഹി​ത​മാ​യ 60 ശ​ത​മാ​നം തുക ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ​യു​ള്ള യൂ​ട്ടി​ലൈ​സേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കു​ക​യോ ക​ണ​ക്കു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് കേ​ന്ദ്രം തു​ക അ​നു​വ​ദി​ക്കാ​ത്ത​ത് എ​ന്നാണ് റിപ്പോർട്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യാ​യ മു​ട്ട, പാ​ല്‍ വി​ത​ര​ണ​ത്തി​നു​ള്ള ഫ​ണ്ടും ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ന​ല്‍​കി​യി​ട്ടി​ല്ല. സ​ഹാ​ധ്യാ​പ​ക​രി​ല്‍​നി​ന്ന് ക​ടം വാ​ങ്ങി​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ബാ​ങ്കി​ല്‍ പ​ണ​യം​വ​ച്ചും മ​റ്റു​മാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ഉച്ചഭക്ഷണ ചെ​ല​വി​നു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്.

കോ​ട​തി ഓ​രോ ത​വ​ണ​യും കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പ് മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ തു​ക അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും, സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​പ​ദ്ധ​തി പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് തി​ക​ഞ്ഞ ബാ​ധ്യ​ത​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കെ​പി​പി​എ​ച്ച്എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​നി​ല്‍​കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പത്രക്കുറിപ്പിൽ​ അറിയിച്ച.

സ്കൂളുകളിലെ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ ന​ല്‍​കേ​ണ്ട വേ​ത​ന​ത്തി​ല്‍ ആ​യി​രം രൂ​പ കു​റ​ച്ചാ​ണ് അ​നു​വ​ദി​ച്ച​ത്. ഒ​ക്‌​ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ വേതനം ന​ല്‍​കാ​ന്‍ ന​ട​പ​ടി​യു​മാ​യി​ട്ടി​ല്ല. പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍ ത​ങ്ങ​ളു​ടെ കൈ​യി​ല്‍​നി​ന്ന് അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി​യ തു​ക​യാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍​ക്ക് ചെ​റി​യ ആ​ശ്വാ​സ​മാ​യി​രി​ക്കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

Related Articles

Popular Categories

spot_imgspot_img