കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷന് ജാമ്യം ലഭിച്ചു.
ജാമ്യം നിഷേധിക്കേണ്ട സാഹചര്യമില്ലെന്നും, കേസിലെ വിചാരണ വൈകുമെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ഈ തീരുമാനം എടുത്തത്. കേസിലെ മറ്റൊരു പ്രതി പികെ ജീല്‍സിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വര്‍ഷത്തിലധികമായി ഇരുവരും ജയിലിലായിരുന്നു. CPM leader PR Aravindakshan granted bail in Karuvannur Cooperative Bank fraud case
ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വാദം കേട്ടത് ജസ്റ്റിസ് സിഎസ് ഡയസാണ്. അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി നഗരസഭാംഗമാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി, മുമ്പ് അരവിന്ദാക്ഷന്‍ കോടതി പത്തുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
2023 സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെയാണ് ഇഡി അരവിന്ദാക്ഷനെ തൃശൂര്‍ പാര്‍ളിക്കാടുള്ള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കരുവന്നൂര്‍ ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ തൃശൂര്‍ കോലഴി സ്വദേശിയായ സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ അരവിന്ദാക്ഷന്‍ പണം ഇടപാടിലെ ഇടനിലക്കാരനാണെന്ന് ഇഡിയുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.