web analytics

തീർത്ഥാടകരിൽ നിന്ന് അമിത കൂലി ആവശ്യപ്പെട്ടു, നൽകാത്തതിന് ഇറക്കിവിട്ടെന്നും പരാതി; ശബരിമലയില്‍ നാല് ഡോളി തൊഴിലാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ നാല് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. തീര്‍ത്ഥാടകരില്‍ നിന്ന് അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.(Four dolly workers arrested in Sabarimala)

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആളുകളെ ചുമന്നു കൊണ്ടുപോകുന്ന നാല് ഡോളി തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക ഡോളി തൊഴിലാളികള്‍ ആവശ്യപ്പെട്ടു എന്നാരോപിച്ച് തീർത്ഥാടകർ രംഗത്തെത്തിയതിനെ തുടർന്നാണ് നടപടി. അമിത തുക നല്‍കാത്തതിനെ തുടര്‍ന്ന് തീര്‍ത്ഥാടകനെ ഇറക്കി വിട്ടതായും പറയുന്നു

പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തില്‍ എത്തിച്ച് ദര്‍ശനം കഴിഞ്ഞു തിരിച്ച് പമ്പയില്‍ എത്തിക്കുന്നതിന് 7,000 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ 500 രൂപ ദേവസ്വം ബോര്‍ഡിന്റെ ഡോളി ഫീസാണ്. ബാക്കി 6500 രൂപ ചുമട്ടുകാര്‍ക്കുള്ളതുമാണ്. ഡോളി ഒരു വശത്തേയ്ക്ക് മാത്രമാണെങ്കില്‍ 3,500 രൂപയാണ് ദേവസ്വം നിരക്ക്. ഇതില്‍ 250 രൂപ ദേവസ്വം ഫീസാണ്.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

പന്തളത്ത് വൻ സുരക്ഷാവീഴ്ച! തിരുവാഭരണത്തിലെ ‘കാണിപ്പൊന്ന്’ മോഷണം പോയി; നിമിഷങ്ങൾക്കകം ട്വിസ്റ്റ്

പത്തനംതിട്ട: പുണ്യമായ വിഷുപ്പുലരിയിൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരെ മുൾമുനയിൽ...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

Related Articles

Popular Categories

spot_imgspot_img