web analytics

ക്ഷേമപെന്‍ഷനില്‍ കൈയിട്ടുവാരിയവര്‍ക്കെതിരെ കർശന നടപടിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍; അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം

ക്ഷേമ പെന്‍ഷനില്‍ അനധികൃതമായി കൈയിട്ടവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് നടത്തിയ അന്വേഷണത്തിന് ശേഷം, വകുപ്പ് തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. Finance Minister says strict action will be taken against those who have misused welfare pension

പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ പുറത്തുവിടില്ലെന്നും, പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം നിയോഗിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയത്.

ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് വെളിപ്പെട്ടത്. സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് ക്ഷേമ പെന്‍ഷനില്‍ യോഗ്യത ഇല്ലെങ്കിലും, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരും മൂന്ന് ഹൈർ സെക്കണ്ടറി അധ്യാപകരും പെൻഷൻ ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഉള്ള ഭൂരിപക്ഷം പേരും ഇപ്പോൾ സേവനത്തിൽ പ്രവർത്തിക്കുന്നവരാണ്.

കുറ്റക്കാർക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കാനും അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ സഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പിൽ 373 പേർ പെൻഷൻ വാങ്ങുന്നുണ്ട്. അതേസമയം പൊതുവിദ്യാഭ്യാസവകുപ്പിൽ 224 പേരാണ് ക്ഷേമ പെൻഷൻ സ്വീകരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ ഇന്ത്യയും...

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; രക്ഷാപ്രവർത്തനം തുടരുന്നു ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ Sukhoi...

മലയാളികളുടെ ‘മണിമുത്ത്’ ഓർമ്മയായിട്ട് ഇന്ന് 10 വർഷം!

മലയാളികളുടെ 'മണിമുത്ത്' ഓർമ്മയായിട്ട് ഇന്ന് 10 വർഷം! മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത...

യുദ്ധവാർത്തകളിലെ അതിപ്രസരം: വാർത്താ ചാനലുകളുടെ റേറ്റിങ് കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ ഇന്ത്യയിലെ വാർത്താ ചാനലുകൾക്കിടയിലെ 'റേറ്റിങ് യുദ്ധത്തിന്'...

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ

മന്ത്രിയോടൊപ്പം സെൽഫിയെടുത്തും സംവദിച്ചും കുട്ടിക്കൂട്ടം; ഇന്നൊവേഷൻ ഡേയിൽ വിരിഞ്ഞത് പുത്തൻ പ്രതീക്ഷകൾ കേരള...

Related Articles

Popular Categories

spot_imgspot_img