കൊല്ലം: അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം കടയ്ക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. കടയ്ക്കൽ ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപികയായ ശ്രീജ(35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുളത്തിൽ ചാടിയ അധ്യാപികയെ പുറത്തെടുക്കുമ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഫയർഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.