web analytics

മുനമ്പത്ത് നിന്ന് ഒരാളെ പോലും കുടിയിറക്കില്ല; പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

കൊച്ചി: മുനമ്പം വിഷയത്തിൽ ജനങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ. പ്രശ്നപഠനത്തിനും പരിഹാരത്തിനുമായി ജുഡീഷ്യൽ കമീഷനെ നിയോ​ഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനമായി.  

നിയമപരമായ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട നാല് തീരുമാനങ്ങളാണ് എടുത്തതെന്നും മന്ത്രിമാരായ പി രാജീവ്, കെ രാജൻ,വി അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് കമീഷനെ നിയോ​ഗിക്കുന്നത്. 

ആവശ്യമായ പിന്തുണ സർക്കാർ നൽകും. എൻക്വയറി കമീഷൻ ആക്ട് വഴിയാണ് പുതിയ കമീഷന്റെ നിയമനം. 3 മാസത്തിനുള്ളിൽ കമീഷന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് നിലവിലെ തീരുമാനം. ഏതെല്ലാം ഉദ്യോ​ഗസ്ഥരുടെയും വിഭാ​ഗങ്ങളുടെയും സഹായം ആവശ്യമാണെന്ന് കാണുന്ന മുറയ്ക്ക് അതെല്ലാം സർക്കാർ ലഭ്യമാക്കും.

മുനമ്പത്ത് താമസിക്കുന്നവരിൽ രേഖകളുള്ള ഒരാളെ പോലും അവിടെ നിന്ന് കുടിയൊഴിപ്പിക്കില്ല എന്നതാണ് പ്രധാന തീരുമാനം. 

അവരുടെ നിയമപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. ഇതിൽ ഒരു തീരുമാനമാകുന്നത് വരെ നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനും നിർദേശം നൽകിയിട്ടുണ്ട് 

അവർ അത് അം​ഗീകരിച്ചിട്ടുണ്ട്. മറ്റ് നടപടികളൊന്നും സ്വീകരിക്കില്ല. നിലവിൽ നൽകിയിട്ടുള്ള നോട്ടീസുകളിലും തീരുമാനം വരുന്നത് വരെ നടപടികൾ ഉണ്ടാവില്ല. സങ്കീർണമായ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 

ടാക്സ് അടയ്ക്കാനായി മുമ്പ് തീരുമാനമായിരുന്നെങ്കിലും കോടതി അത് ചോദ്യം ചെയ്യുകയും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ ജനങ്ങൾക്ക് സഹായകരമായുള്ള തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും.  ഇപ്പോൾ എടുത്ത തീരുമാനങ്ങളെല്ലാം പ്രതിഷേധക്കാരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പി രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

Other news

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം!

പോത്ത് വളർത്തുന്നവർക്ക് സുവർണകാലം; കർഷകർക്ക് ഇരട്ടി ലാഭം! കോട്ടയം: ആന്ധ്രപ്രദേശിൽ നിന്നുള്ള പോത്തുകൾക്ക്...

വോട്ടില്ലേ? വിഷമിക്കേണ്ട! തിരഞ്ഞെടുപ്പിന് മുൻപ് ലിസ്റ്റിൽ പേര് ചേർക്കാൻ ഇതാ അവസാന വട്ടം; ഈ വഴി നോക്കൂ!

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപായി വോട്ടർപ്പട്ടിക...

Related Articles

Popular Categories

spot_imgspot_img