web analytics

പറവൂരിൽ പിടിയിലായത് കുറുവ മോഷ്ടാവോ? മൂർച്ചയേറിയ ആയുധങ്ങളുമായി റോന്തുചുറ്റിയ തമിഴ്നാട്ടുകാരനെ പിടികൂടി

കൊച്ചി: കുറുവ സംഘത്തിലെ പ്രതികൾക്കായി അന്വേഷണം നടത്തുന്നതിനിടെ സംശയസ്പദമായ സാഹചര്യത്തിൽ മൂർച്ചയേറിയ ആയുധങ്ങളുമായി റോന്തുചുറ്റിയ ഒരാളെ പിടികൂടി. എറണാകുളം പറവൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്നാണ് തമിഴ്നാട് സ്വദേശിയായ സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

വടക്കൻ പറവൂരിലും ചേന്ദമംഗലത്തും കവർച്ചസംഘം വ്യാപകമായതിനാൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

വിഷു പരസ്യവിവാദം: വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ആഘോഷങ്ങളുടെ പവിത്രതയെ ഹനിക്കുന്ന രീതിയിൽ പരസ്യം നൽകിയ ഹോട്ടലുടമയെ പോലീസ്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു!

ചുട്ടുപഴുക്കുന്നു; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു! പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാകുന്നതിനിടെ...

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും

കിമോണോ നല്‍കാന്‍ വൈകി; ഇന്ത്യക്കാരിക്ക് ജപ്പാനിൽ ‘പിഴയും’ പൊലീസ് ഇടപെടലും ജപ്പാനിലെ പരമ്പരാഗത...

ഗൂഗിൾ സെർച്ചിൽ വരുന്ന ഈ ലിങ്കുകളിൽ തൊട്ടാൽ പണി കിട്ടും!

അബുദാബി: ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ വിശ്വസിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ ജാഗ്രതൈ! ...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

Related Articles

Popular Categories

spot_imgspot_img