web analytics

എംസി റോഡ് വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഒക്കൽ മുതൽ മണ്ണൂർ വരെ 10 ബ്ലാക്ക് സ്പോട്ടുകൾ; സ്ഥിരം അപകടമേഖലയായ പുല്ലുവഴിയിൽ ഇന്ന് കൂട്ടി ഇടിച്ചത് 3 വാഹനങ്ങൾ

പെരുമ്പാവൂർ: എം.സി റോഡ് പെരുമ്പാവൂർ മുതൽ മൂവാ​റ്റുപുഴവരെ അപകടങ്ങളുടെ പെരുമഴക്കാലം. ബ്ലാക്ക് സ്പോട്ടായ പുല്ലുവഴിയിൽ ഇന്ന് രാവിലെ മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

മൂവാറ്റുപുഴയിൽ നിന്ന് വന്ന കാർ പെരുമ്പാവൂരിൽ നിന്നും വന്ന ലോറിയിലും കാറിലും ഇടിക്കുകയായിരുന്നു. പുല്ലുവഴി വില്ലേജ് ജംഗ്ഷന് സമീപം രാവിലെ 9.30നാണ് അപകടം നടന്നത്.

യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവാറ്റുപുഴ ഭാഗത്തു നിന്നും വന്ന കാറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു.

കഴിഞ്ഞ ദിവസം മണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ടയറുകൾ ഊരിമാറി.

കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. അതീവ അപകട മേഖലയായ കീഴില്ലം മുതൽ മണ്ണൂർ വരെ ആഴ്ചയിൽ നാല് അപകടങ്ങൾ വരെ നടക്കുന്നുണ്ട്. 

മണ്ണൂരിലെ അപകടങ്ങളെ മുൻ നിർത്തി പഞ്ചായത്ത് മുൻ കൈയെടുത്ത് റോഡ് സേഫ്റ്റി മീറ്റിംഗ് നടത്തിയിരുന്നു. എന്നാൽ നിർദ്ദേശങ്ങളെല്ലാം ഫയലിൽ ഒതുങ്ങി.

ഈ റൂട്ടിൽ പുലർച്ചെയാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. ഡ്രൈവർമാരുടെ ഉറക്കം തന്നെയാണ് അപകടങ്ങൾക്ക് കാരണം. 

എം.സി റോഡിൽ അപകടങ്ങൾ കുറക്കാൻ കുടുംബശ്രീ അംഗങ്ങളുടെ സഹകരണത്തോടെ മോട്ടോർ വാഹനവകുപ്പ് പദ്ധതി തുടങ്ങാൻ തീരുമാനിച്ചെങ്കിലും സാമ്പത്തികസഹായം ലഭ്യമാക്കാതെ വന്നതോടെ നടപ്പായില്ല. 

ഒക്കൽ മുതൽ മണ്ണൂർ വരെ അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതിയായിരുന്നു. റോഡ് നിയമങ്ങൾ കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിച്ചശേഷം അവരുടെ സഹകരണത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിച്ചത്.

ഒക്കൽ മുതൽ മണ്ണൂർ വരെ പത്ത് ബ്‌ളാക്ക് സ്‌പോട്ടുകൾ ഉണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

ഒക്കൽ, കാരിക്കോട്, വല്ലംപാലം, പൊന്മണി റൈസിന് സമീപം, പൊലീസ് ക്വാർട്ടേഴ്‌സ്, പുല്ലുവഴി, തായ്ക്കരചിറങ്ങര, കീഴില്ലം അമ്പലംപടി, കീഴില്ലം ഷാപ്പ്, കീഴില്ലം സെന്റ് തോമസ് സ്‌കൂൾ എന്നിവയാണ് ബ്‌ളാക്ക് സ്‌പോട്ടുകൾ.

വാഹനം സ്​റ്റിയറിംഗിൽ ഒരു നിയന്ത്റണവും ഇല്ലാത്ത രീതിയിൽ ട്രാക്കിൽനിന്ന് വ്യതിചലിച്ച് നീങ്ങുക, കാലിന്റെ ഭാരംകൊണ്ട് ആക്‌സിലേ​റ്റർ അമർന്നു വേഗത വലിയ രീതിയിൽ കൂടുക, ബ്രേക്ക്ചവിട്ടാതിരിക്കുക തുടങ്ങിയവ സംഭവിക്കാം. ഇന്നത്തെ അപകടത്തിനുകാരണവും ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പ്രാഥമിക നിഗമനം.

ശബരിമല സീസൺ തുടങ്ങിയതോടെ അതീവശ്രദ്ധ വേണ്ട മേഖല കൂടിയാണിത്. നൂറുകണക്കിന് അന്യസംസ്ഥാന വാഹനങ്ങളടക്കം പോകുന്ന സമയമാണ്. അപകടമൊഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. റോഡിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടകരമായ കയ​റ്റിറക്കങ്ങളും വളവുകളും അപകടങ്ങൾ ഇനിയും വിളിച്ചു വരുത്തുന്ന സ്ഥിതിയാണ്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു

ഒടുവിൽ മോദി മണിപ്പൂരിൽ; കലാപ ബാധിതരെ കണ്ടു ഇംഫാൽ: കനത്ത സുരക്ഷാ സംവിധാനത്തിനിടയിൽ...

Related Articles

Popular Categories

spot_imgspot_img