ഡൽഹി: വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഗതാഗതത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കടുത്ത പുകമഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.(Air pollution is extreme; Control of construction activities and traffic in Delhi)
കൂടാതെ ക്ലാസുകൾ ഓൺലൈൻ ആക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഹരിയാന ഗുരുഗ്രാമിലെ സ്‌കൂളുകളിലെ ക്ലാസുകള്‍ രണ്ട് ഷിഫ്റ്റുകളിലായി ക്രമീകരിച്ചു.
കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ സ്റ്റേജ്-3 മലിനീകരണ വിരുദ്ധ നടപടികള്‍ ഇന്ന് രാവിലെ 8 മണി മുതൽ പ്രാബല്യത്തില്‍ വരും. BS-III-ലെ പെട്രോള്‍ വാഹനങ്ങളും BS-IV വിഭാഗത്തിലുള്ള ഡീസല്‍ വാഹനങ്ങളും അനുവദിക്കില്ല. മലിനീകരണം നിയന്ത്രിക്കാന്‍ കൂടുതല്‍ സ്പ്രിംഗ്ലറുകള്‍ ഉപയോഗിക്കും.ഡൽഹിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 400 നു മുകളിലാണ് വായു ഗുണനിലവാര നിരക്ക്.
തൃശൂരിൽ തട്ടിക്കൊണ്ടുപോയത് ആലുവ, എറണാകുളം സ്വദേശികളെ; യുവാക്കളെ വഴിയിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു